ഹിസ്ബുല്ലക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന്; ഇസ്രായേലിൽ 19കാരൻ ഷിൻ ബെത്തിന്‍റെ പിടിയിൽ
text_fields(Representional Image)
തെൽഅവീവ്: യുദ്ധസമയത്ത് ഹിസ്ബുല്ലക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 19കാരൻ ഇസ്രായേലിൽ അറസ്റ്റിലായി. വടക്കൻ നഗരമായ നസ്റേത്തിൽ താമസിക്കുന്ന മുഹമ്മദ് സഅദിയാണ് അറസ്റ്റിലായത്.
ഇസ്രായേലിന്‍റെ ആഭ്യന്തര ഇന്‍റലിജൻസ് ഏജൻസിയായ ഷിൻ ബെത്തും പൊലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. യുദ്ധത്തിനിടെ ഇയാൾ പലതവണ ഹിസ്ബുല്ലയുമായി ബന്ധപ്പെടുകയും സംഘത്തിൽ ചേരാനും ആവശ്യപ്പെട്ടതായി കണ്ടെത്തിയെന്ന് ഇസ്രായേൽ പൊലീസ് പറയുന്നു.
ഹിസ്ബുല്ലയുമായി ബന്ധമുള്ള അൽ-മനാറിന് ഫോട്ടോകളും വിഡിയോകളും യുവാവ് അയച്ചുനൽകി. റോക്കറ്റ് പതിച്ച സ്ഥലങ്ങൾ, വിമാനങ്ങളുടെ ചലനങ്ങൾ, ഐ.ഡി.എഫ് സൈനികരുടെ സ്ഥലങ്ങൾ എന്നിവയെല്ലാം കൈമാറിയ വിവരങ്ങളിൽ ഉൾപ്പെടുമെന്നും പൊലീസ് പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

