Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചന്ദ്രയാൻ വിജയത്തിൽ...

ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ പുകഴ്ത്തി നവാസ് ശരീഫ്

text_fields
bookmark_border
Nawaz Sharif
cancel

ഇസ്‍ലാമാബാദ്: ഇന്ത്യയെ വീണ്ടും വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. ലോകരാജ്യങ്ങൾ ചന്ദ്രനിലേക്ക് പോകുമ്പോൾ, പാകിസ്താൻ ഭൂമിയിൽ നിന്നുതന്നെ ഉയർന്നിട്ടില്ലെന്ന് ശരീഫ് പറഞ്ഞു. ഇസ്‍ലാമാബാദിൽ പാകിസ്താൻ മുസ്‍ലിം ലീഗ്-എൻ യോഗം അഭിസംബോധന ചെയ്യുകയായിരുന്ന ശരീഫ്. പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു മുൻ പ്രധാനമന്ത്രിയുടെ പരാമർശം.''നമ്മുടെ അയൽരാജ്യങ്ങൾ ചന്ദ്രനിലേക്ക് പോകുന്നു.എന്നാൽ ഭൂമിയിൽ നിന്നു പോലും ഉയരാൻ നമുക്ക് സാധിക്കുന്നില്ല.​ഇങ്ങനെയാണെങ്കിൽ ഒന്നും നടക്കില്ല.''-ഇന്ത്യയുടെ ചന്ദ്രയാൻ വിജയം പരാമർശിച്ച് ശരീഫ് പറഞ്ഞു.

നമ്മുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം നമ്മൾ തന്നെയാണ്. അല്ലായിരുന്നുവെങ്കിൽ ഈ രാഷ്ട്രം മറ്റൊരു നിലയിൽ എത്തുമായിരുന്നു. നമ്മുടെ രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. അതവസാനിപ്പിക്കണം. രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കണം. കറാച്ചിയിൽ സമാധാനം പുനഃസ്ഥാപിക്കണം. ഹൈവേകൾ നിർമിക്കണം. പുതിയ വികസനങ്ങൾ വന്നാൽ രാജ്യം പുരോഗതിയിലേക്ക് കുതിക്കും.-ശരീഫ് റാലിയിൽ പറഞ്ഞു.

നാലാംതവണ പ്രധാനമന്ത്രിയാകാൻ തയാറെടുക്കുകയാണ് നവാസ് ശരീഫ്. മൂന്നുതവണയും അതായത് 1993ലും 1999ലും 2017ലും തന്നെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു​വെന്നും ശരീഫ് ചൂണ്ടിക്കാട്ടി.

നാലുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഒക്ടോബറിലാണ് നവാസ് ശരീഫ് ലണ്ടനിൽ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത്. മൂന്നുതവണയാണ് അദ്ദേഹം പാക് പ്രധാനമന്ത്രിപദത്തിലിരുന്നത്. അൽ അസീസിയ സ്റ്റീൽ അഴിമതിക്കേസിൽ കഴിഞ്ഞാഴ്ച ശരീഫിനെ കുറ്റവിമുക്തനാക്കിയിരുന്നു. അവെൻ ഫീൽഡ് അഴിമതിക്കേസിലും നേരത്തേ കുറ്റവിമുക്തനായിരുന്നു. 2018ലാണ് ഈ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawaz Sharifworld newsPakistan
News Summary - Nawaz Sharif Praises India
Next Story