ആണവായുധ നിയന്ത്രണശ്രമങ്ങളിൽ ചൈന പങ്കാളിയാകണം –നാറ്റോ
text_fieldsജെൻസ് സ്റ്റോൾറ്റൻബർഗ്
ബ്രസൽസ്: ആണവായുധ വ്യാപനം തടയുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ ചൈനയും പങ്കാളിത്തം വഹിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബർഗ് ആവശ്യപ്പെട്ടു.
ആണവായുധശേഷിയുള്ള മിസൈലുകൾ ചൈന വികസിപ്പിക്കുകയാണെന്ന ആശങ്കകൾക്കിടെയാണ് നാറ്റോ സെക്രട്ടറി ജനറലിെൻറ അഭിപ്രായ പ്രകടനം.
റഷ്യക്കു പുറമെ കൂടുതൽ രാജ്യങ്ങൾ ഭാവിയിൽ മിസൈൽ നിയന്ത്രണ ചർച്ചകളിൽ പങ്കാളിയാകണം. നാറ്റോയുടെ ആയുധ നിയന്ത്രണം സംബന്ധിച്ച വാർഷികസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റോൾറ്റൻബർഗ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

