Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗരയൂഥപ്പിറവി േതടി...

സൗരയൂഥപ്പിറവി േതടി നാസയുടെ ലൂസി യാത്ര തുടങ്ങി; 12 വർഷത്തെ ദൗത്യമാണിത്​

text_fields
bookmark_border
സൗരയൂഥപ്പിറവി േതടി നാസയുടെ ലൂസി യാത്ര തുടങ്ങി; 12 വർഷത്തെ ദൗത്യമാണിത്​
cancel

ന്യൂയോർക്​: 457 കോടി വർഷങ്ങൾക്കു മുമ്പ്​ സൗരയൂഥം എങ്ങനെ രൂപം ​െകാണ്ടു എന്ന രഹസ്യത്തി​െൻറ ചുരുളഴിക്കാൻ നാസയുടെ പേടകം ലൂസി യാത്ര പുറപ്പെട്ടു. ശനിയാഴ്​ച ഫ്ലോറിഡയിലെ കേപ്​ കനവറൽ സ്​പേസ്​ ഫോഴ്​സ്​ സ്​റ്റേഷനിൽനിന്ന്​ അറ്റ്​ലസ്​ വി റോക്കറ്റിലായിരുന്നു ലൂസിയുടെ വിക്ഷേപണം.

വ്യാഴത്തി​െൻറ മുന്നിലും പിന്നിലുമായി സൂര്യനെ പരിക്രമണം ചെയ്യുന്ന ട്രോജൻ ഛിന്നഗ്രഹങ്ങളിലാണ്​ ലൂസി സൗരയൂഥത്തി​െൻറ രഹസ്യം തേടിയിറങ്ങുന്നത്​. പേടകം 12 വർഷം വ്യാഴത്തിൽ പര്യവേക്ഷണം നടത്തും. ട്രോജൻ ഛിന്നഗ്രഹങ്ങളിലേക്കുള്ള നാസയുടെ ആദ്യ ബഹിരാകാശ ദൗത്യമാണിത്​.

ട്രോജൻഗ്രൂപ്പിൽ ഏഴായിരത്തോളം ഛിന്നഗ്രഹങ്ങളാണുള്ളത്​. സൗരയൂഥത്തോളം പ്രായമുണ്ട്​ ഈ ഛിന്നഗ്രഹങ്ങൾക്ക്​.

വ്യാഴത്തി​െൻറയും സൂര്യ​െൻറയും ഗുരുത്വാകർഷണം സമന്വയിക്കുന്ന മേഖലയിൽ വന്നതുകാരണം വ്യാഴത്തോടു ചേർന്ന്​ സ്​ഥിരം ഭ്രമണപഥത്തിൽനിന്നാണ്​ ഇവ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്​. അതിൽ ഏഴെണ്ണത്തെയും ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള മെയിൻ ബെൽറ്റിനെയും ​ ലൂസി നിരീക്ഷിക്കും. ഛിന്നഗ്രഹങ്ങളുടെ ഉപരിതലം, ഘടന, നിറം, പിണ്ഡം, സാന്ദ്രത എന്നീ വിവരങ്ങളാണ്​ ശേഖരിക്കുക. ഇതുവഴി സൗരയൂഥം രൂപം കൊണ്ടതി​െന കുറിച്ച്​ നിർണായക വിവരം ശേഖരിക്കാൻ കഴിയുമെന്നാണ്​​ കരുതുന്നത്​. മനുഷ്യവംശത്തി​െൻറ പരിണാമം സംബന്ധിച്ച നിർണായക തെളിവുകൾ നൽകിയ മനുഷ്യ ഫോസിലായ ലൂസിയുടെ പേരാണ്​​ പേടകത്തിന്​ നൽകിയത്​. 1974ൽ ഇത്യോപ്യയിൽനിന്നാണ്​ ഈ മനുഷ്യഫോസിൽ ലഭിച്ചത്​. സൂര്യ​െൻറ ഇരുഭാഗങ്ങളിലുമായി വ്യാഴത്തി​െൻറ ഭ്രമണപഥത്തിൽ സ്​ഥിതി ചെയ്യുന്ന ട്രോജനുകളെ കുറിച്ച്​ പഠിക്കാൻ ലൂസിക്ക്​ 65 ലക്ഷം കിലോമീറ്റർ ദൂരം താ​ണ്ടേണ്ടി വരും. ​

േട്രാജൻഗ്രൂപ്പി​െൻറ ഉപഗ്രഹങ്ങളെയും വളയങ്ങളും ലൂസി പഠനവിധേയമാക്കും. ഈ മാസം തുടങ്ങുന്ന ദൗത്യം 2027ൽ മാത്രമേ ആദ്യലക്ഷ്യത്തിലെത്തൂ. ഒരുതവണ ഭൂമിക്കരികിലൂടെയും പേടകം കടന്നുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NasaLucy
News Summary - Nasa's Lucy mission will seek out Solar System 'fossils'
Next Story