Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകളിയും കാര്യവുമായി...

കളിയും കാര്യവുമായി നന്മ 'വേനൽ ക്യാമ്പ്' 

text_fields
bookmark_border
കളിയും കാര്യവുമായി നന്മ വേനൽ ക്യാമ്പ് 
cancel

വാഷിങ്​ടൺ: വേനൽ അവധിക്കാലത്ത്‌ അമേരിക്കയിലെയും കാനഡയിലേയും കുട്ടികൾക്കായി നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ്​ മലയാളി മുസ്​ലിം അസോസിയേഷൻ (നന്മ) സംഘടിപ്പിക്കുന്ന ക്യാമ്പ് ജൂലൈ മൂന്നിന് ആരംഭിക്കും. 

നാലുവയസ്സു മുതലുള്ള കുട്ടികളെ അഞ്ചുവിഭാഗങ്ങളാക്കി​ വ്യത്യസ്​ത മേഖലകളിലെ  ക്ലാസുകളും പ്രവർത്തനങ്ങളും ഉൾകൊള്ളിച്ചാണ്​ വിജ്ഞാനവും വിനോദവും ചേർന്ന ക്യാമ്പ്  അരങ്ങേറുന്നത്​. ഇന്ത്യയിലെയും മറ്റുരാജ്യങ്ങളിലെയും പ്രമുഖരായ പരിശീലകരും അധ്യാപകരുമാണ് വിവിധ സെഷനുകൾക്ക്​ നേതൃത്വം നൽകുന്നത്.

വ്യക്തിത്വവികസനം, ഇസ്ലാമികപാഠങ്ങൾ, ശാസ്ത്ര സാങ്കേതിക വാണിജ്യ മേഖലകൾ, കലയും കരകൗശലവിദ്യയും, പ്രകൃതി-പരിസ്ഥിതി നിരീക്ഷണം, വിനോദം, അഭിരുചികളും മൂല്യങ്ങളും തുടങ്ങിയ വിഷയങ്ങളിലായാണ് ക്ലാസുകളും പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓരോപ്രായത്തിലുള്ളവർക്കും അനുയോജ്യമായ രീതിയിൽ സംവിധാനിച്ച  ക്യാമ്പിന്​ 250ഓളം കുട്ടികൾ  രജിസ്റ്റർ ചെയ്​തിട്ടുണ്ട്. എട്ടാഴ്ച്ച നീണ്ടുനിൽക്കുന്ന ക്യാമ്പ് ആഗസ്​ത്​ 30നാണ്​ അവസാനിക്കുക. ഡോ.മുഹമ്മദ് അബ്‌ദുൽ മുനീർ നയിക്കുന്ന ക്യാമ്പിൻറെ ഡയറക്ടർ കുഞ്ഞു പയ്യോളിയാണ്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nanmamalayalam news
News Summary - nanma summer camp -malayalam news
Next Story