Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ ലോക്​ഡൗണിലായ ലണ്ടനെ ഞെട്ടിച്ച്​ നഗ്​നനായി യുവാവി​െൻറ നഗരപര്യടനം
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ലോക്​ഡൗണിലായ...

കോവിഡ്​ ലോക്​ഡൗണിലായ ലണ്ടനെ ഞെട്ടിച്ച്​ നഗ്​നനായി യുവാവി​െൻറ 'നഗരപര്യടനം'

text_fields
bookmark_border


ലണ്ടൻ: കോവിഡി​െൻറ രണ്ടാംവരവിൽ എല്ലാം പിഴച്ച്​ ​വീണ്ടും ലോക്​ഡൗണിലമർന്ന ലണ്ടൻ നഗരവാസികളെ ഞെട്ടിച്ച്​ യുവാവി​െൻറ നഗ്​നത പ്രദർശനം. അവധി ദിനത്തിലും ജനം വീട്ടിൽ കഴിയാൻ നിർബന്ധിതരായ കഴിഞ്ഞ ഞായറാഴ്​ചയാണ്​ കൗതുകവും ഞെട്ടലും പകർന്ന്​ യുവാവി​െൻറ നഗരപ്രദക്ഷിണം.

ചുറ്റുമുള്ളവർ നോക്കിയിട്ടും ഒട്ടും കൂസാതെ നടന്നുനീങ്ങിയ യുവാവിനോട്​ എന്തിന്​ നഗ്​നത കാട്ടുന്നുവെന്ന ചോദ്യത്തിന്​ 'അലക്കാൻ അഴിച്ചുവെച്ചു'വെന്നായിരുന്നു പ്രതികരണം. ബ്ലൂസ്​ബറി സ്​ക്വയർ ഗാർഡൻസ്​ പരിസരത്ത്​ ആദ്യം കണ്ട ഇയാൾ പിന്നീട്​ ബ്രിട്ടീഷ്​ മ്യൂസിയം പരിസരത്തും ഓടിനടന്നതായും റിപ്പോർട്ടുകൾ പറയുന്നു.

നാട്ടുകാരിൽ ആരോ അറിയിച്ചതനുസരിച്ച്​ പൊലീസ്​ സ്​ഥലത്തെത്തിയെങ്കിലും അപകടം മണത്ത്​ ഇയാൾ ഓടി രക്ഷപ്പെട്ടു. വീണ്ടും വരാമെന്ന സംശയത്തിൽ പൊലീസ്​ പട്രോളിങ്​ നടത്തിയെങ്കിലും ലഭിച്ചില്ലെന്നാണ്​ സൂചന.

ഇയാളെ കുറിച്ച്​ പരാതികൾ ലഭിച്ചതായി ​പൊലീസും സ്​ഥിരീകരിച്ചു.

ആഴ്​ചകളായി രണ്ടാമതും നിയന്ത്രണം കടുത്ത ബ്രിട്ടനിൽ സാധാരണ ജീവിതം തടസ്സപ്പെട്ട നിലയിലാണ്​. റസ്​റ്റൊറൻറുകൾ ഉൾപെടെ മാർച്ച്​ അവസാനം വരെ അടച്ചിടാനാണ്​ നിലവിലെ തീരുമാനം. ഇത്​ മേയ്​ വരെ നീട്ടണമെന്ന്​ കഴിഞ്ഞ ദിവസം ശാസ്​ത്രജ്​ഞർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിനിടെയാണ്​ നാട്ടുകാരെ ഞെട്ടിച്ചും ചിലർക്ക്​ കോവിഡ്​ വികൃതിയായും തോന്നിയ നഗ്​നത പ്ര​ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonnaked manlockdown
News Summary - Naked Man Goes For a Run Amid Lockdown in London, Says He Took Off His Clothes to Wash Himself!
Next Story