ഇംറാൻ ഖാനെതിരായ അവിശ്വാസപ്രമേയം ഇന്നില്ല; തിങ്കളാഴ്ച വരെ അസംബ്ലി നിർത്തിവെച്ച് സ്പീക്കർ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരായ അവിശ്വാസപ്രമേയം പരിഗണനക്കെടുത്തില്ല. അവിശ്വാസപ്രമേയം പരിഗണനക്കെടുക്കാതെ പാകിസ്താൻ ദേശീയ അസംബ്ലി തിങ്കളാഴ്ച വരെ നിർത്തിവെച്ചു. തിങ്കളാഴ്ച നാല് മണിക്ക് ശേഷമായിരിക്കും ഇനി സഭ ചേരുക.
ദേശീയ അസംബ്ലി ചേർന്നയുടൻ അന്തരിച്ച മുൻ അംഗം ഖയാൽ സമാന് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി സഭനിർത്തിവെച്ചു. ഇതിന് മുമ്പും ഇത്തരത്തിൽ സഭ നിർത്തിവെച്ചിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു.
അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമായിരുന്നു. പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ)യിലെ 24 അംഗങ്ങളാണ് കൂറുമാറിയ സാഹചര്യത്തിൽ ഇംറാൻ ഖാനെ സംബന്ധിച്ചടത്തോളം നിർണായകമായിരുന്നു ഇന്നത്തെ ദിനം. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

