മ്യാൻമർ തടവറകളിൽനിന്ന് 23,000 പേർക്ക് മോചനം
text_fieldsയാംഗോൻ: 23,184 പേർക്ക് തടവറകളിൽനിന്നും മോചനം നൽകാൻ മ്യാൻമർ പട്ടാള ഭരണകൂടം. എന്നാൽ ഫെബ്രുവരിയിലെ പട്ടാള അട്ടിമറിെക്കതിരെ തെരുവിലിറങ്ങിയതിെൻറ പേരിൽ പിടിയിലായവർക്ക് മോചനമില്ല. മ്യാൻമറിലെ പരമ്പരാഗത പുതുവത്സരാഘോഷത്തിെൻറ ഭാഗമായാണ് ജയിൽ മോചനമെന്ന് ജയിൽ വക്താവ് അറിയിച്ചു.
അതേസമയം, പുതുവത്സരാഘോഷങ്ങൾ ഒഴിവാക്കി ആയിരങ്ങൾ ശനിയാഴ്ചയും മ്യാൻമറിലെ നഗരങ്ങളിൽ പ്രക്ഷോഭം തീർത്തു. ജയിൽമോചനം പ്രഖ്യാപിച്ച ശനിയാഴ്ച തന്നെ 832 പേരെ പ്രക്ഷോഭത്തിെൻറ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

