മുൻ ബ്രിട്ടീഷ് സ്ഥാനപതി ഉൾപ്പെടെ 5774 തടവുകാരെ മ്യാന്മർ മോചിപ്പിക്കുന്നു
text_fieldsയാംഗോൻ: മുൻ ബ്രിട്ടീഷ് സ്ഥാനപതിയും ജാപ്പനീസ് മാധ്യമ പ്രവർത്തകനും ആസ്ട്രേലിയൻ സാമ്പത്തിക ഉപദേഷ്ടാവും ഉൾപ്പെടെ 5774 തടവുകാരെ മ്യാന്മർ മോചിപ്പിക്കുന്നു. ഇതിൽ 600 വനിത തടവുകാരും ഉൾപ്പെടുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പിന്റെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്. 2002 മുതൽ 2006 വരെ അംബാസഡറായി സേവനമനുഷ്ഠിച്ചയാളാണ് വിക്കി ബൗമാൻ.
കഴിഞ്ഞ ആഗസ്റ്റിലാണ്, അനുമതി നൽകിയ സ്ഥലത്തല്ലാതെ താമസിച്ചതിന്റെ പേരിൽ ഇവരെയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തത്. നൊബേൽ പുരസ്കാരം നേടിയ ഓങ്സാൻ സൂചിയുടെ സാമ്പത്തിക ഉപദേശകനായി പ്രവർത്തിച്ചയാളാണ് ആസ്ട്രേലിയക്കാരനായ സീൻ ടണൽ. ജാപ്പനീസ് മാധ്യമ പ്രവർത്തകൻ ടോറു കുബോട്ടയെ സർക്കാർ വിരുദ്ധ റാലിയുടെ പേരിൽ ജൂലൈയിൽ കസ്റ്റഡിയിലെടുത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

