Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൂചിയെ തടവിലാക്കിയ മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച്​ സൈനിക മേധാവി
cancel
Homechevron_rightNewschevron_rightWorldchevron_rightസൂചിയെ തടവിലാക്കിയ...

സൂചിയെ തടവിലാക്കിയ മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച്​ സൈനിക മേധാവി

text_fields
bookmark_border

നായ്​പിഡാവ്​: സർക്കാറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറിൽ സ്വയം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച്​ സൈനിക മേധാവി മിൻ ഓങ്​ ഹ്​ലായിങ്​. ആറു മാസം മുമ്പാണ്​ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ പുറത്താക്കി സൈന്യം ഭരണമേറ്റെടുത്തത്​. ഭരണമുന്നണി നേതാവായിരുന്ന ഓങ്​ സാൻ സൂചിയുൾപെടെ അറസ്റ്റിലായിരുന്നു. രണ്ടു വർഷത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ്​ നടത്തി പുതിയ പ്രധാനമന്ത്രിക്ക്​ അധികാരം കൈമാറുമെന്നാണ്​ സൈനിക മേധാവിയുടെ വാഗ്​ദാനം. 2023 ആഗസ്​റ്റോടെ അടിയന്തരാവസ്​ഥ ലക്ഷ്യം നേടുമെന്നും ബഹുകക്ഷി തെരഞ്ഞെടുപ്പ്​ തന്നെയാകും നടക്കുകയെന്നും അദ്ദേഹം പറയുന്നു.

പുതിയ പ്രഖ്യാപനത്തോടെ രാജ്യം നീണ്ട രണ്ടരവർഷം സൈന്യത്തിനു കീഴിലാകുമെന്നുറപ്പായി. ഒരു വർഷത്തിനകം ഭരണം കൈമാറുമെന്നായിരുന്നു നേരത്തെ വാഗ്​ദാനം. ഫെബ്രുവരി ഒന്നിനാണ്​ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​. 2008ൽ നിലവിൽവന്ന ഭരണഘടന ഇത്​ അനുവദിക്കുന്നുണ്ടെന്ന്​ സൈന്യം പറയുന്നു.

സർക്കാറിനെ പുറത്താക്കിയതിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 939 പേർ കൊല്ലപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Myanmar junta leaderdeclares himself PMelection stalled
News Summary - Myanmar junta leader declares himself PM as election timeline stalled
Next Story