മ്യാൻമറിൽ സൈന്യം ജനാധിപത്യ പ്രവർത്തകരുടെ വധശിക്ഷ നടപ്പാക്കി
text_fieldsനായ്പിഡൊ: മ്യാൻമറിൽ രണ്ട് ജനാധിപത്യ പ്രവർത്തകരുടെ വധശിക്ഷ നടപ്പാക്കിതായി മ്യാൻമർ സൈനിക ഭരണകൂടം. കോ ജിമ്മി (53), കോ ഫിയോ സിയ താവ് (41) എന്നിവരെയും മറ്റ് രണ്ട് പേരെയുമാണ് വധിച്ചത്. പുറത്താക്കപ്പെട്ട മുൻ പ്രസിഡന്‍റ് ഓങ് സാൻ സൂചിയുടെ അനുയായി ആയിരുന്നു താവ്. ഇവരുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീലുകൾ ജൂണിൽ തള്ളിയിരുന്നു. തുടർന്ന് പെട്ടെന്ന് ശിക്ഷ നടപ്പാക്കുകയായിരുന്നു.
സൈന്യത്തിനെതിരെ സമരങ്ങൾ നടത്തിയതിനാണ് ഇവരെ മ്യാന്മർ സൈന്യം തടങ്കലിലാക്കിയത്. ജനുവരിയിൽ ആണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.
പ്രവർത്തകരെ കൊന്നതിൽ വ്യാപക പ്രതിഷേധങ്ങളുയരുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ മ്യാൻമറിനെതിരെ കൂടുതൽ ഉപരോധം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. മ്യാൻമറിൽ 2021ലാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ഈ ജനാധിപത്യ അട്ടിമറി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം മനുഷ്യാവകാശ ലംഘനങ്ങളും മ്യാൻമറിൽ രൂക്ഷമായി.
ഓങ് സാൻ സി ക്വിയെ തടങ്കലിലായതും സൈന്യത്തിന്‍റെ നീക്കമായിരുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ജൻത സൈന്യം ക്രൂരമായി അടിച്ചമർത്തുന്നുണ്ട്. നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ(എൻ.എൽ.ഡി) വക്താവായ ക്വേ ഹത്വേ പറയുന്നത് അവസാന സൈനിക അട്ടിമറിയെ തുടർന്ന അധികാരം നേടിയ സൈന്യം 48 രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുകയും 900 നിയമപാലകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ്. ഇതിൽ എട്ട് പേരുടേത് കസ്റ്റഡി മരണമാണ്. മുൻ എം.പി ഉൾപ്പെടെ 29പേരെ കാരണങ്ങളില്ലാതെയുമാണ് കൊന്നിരിക്കുന്നത്.
എന്നാൽ ജൻതയ്ക്കെതിരെ ചെറുത്ത് നിൽക്കാൻ തക്ക ആയുധ ശേഷിയും സാമ്പത്തിക ഭദ്രതയും സർക്കാരിനില്ലെന്ന് പിരിച്ചുവിട്ട നാഷണൽ യൂണിറ്റി സർക്കാർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

