Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു. എസ്...

യു. എസ് മാധ്യമപ്രവർത്തകനെതിരെ ഭീകരവാദവും രാജ്യദ്രോഹവും ചുമത്തി​ മ്യാൻമർ

text_fields
bookmark_border
യു. എസ് മാധ്യമപ്രവർത്തകനെതിരെ ഭീകരവാദവും രാജ്യദ്രോഹവും ചുമത്തി​ മ്യാൻമർ
cancel

നയ്​പിഡാവ്​: തടവിലാക്കപ്പെട്ട യു. എസ് മാധ്യമപ്രവർത്തകനെതിരെ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും ചുമത്തി മ്യാൻമർ. കേസിൽ ശിക്ഷിക്കപ്പെട്ടാൻ മാധ്യമ പ്രവർത്തകൻ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. മെയ്​ മാസത്തിൽ രാജ്യം വിടാനൊരുങ്ങവെയാണ്​ ഡാനി ഫെൻസ്റ്റർ (37) എന്ന മാധ്യമപ്രവർത്തകൻ പിടിയതിലാകുന്നത്​.

യാംഗൂൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ മാസികയായ ഫ്രോണ്ടിയർ മ്യാൻമറിന്‍റെ മാനേജിങ്​ എഡിറ്ററാണ്​ ഫെൻസ്റ്റർ. സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ കൂട്ടുകെട്ടിനും ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനുമാണ്​ ഇദ്ദേഹം പിടിയിലായത്​. ഇതിന്‍റെ വിചാരണ തുടരവെയാണ്​ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും കൂടി ചുമത്തിയതെന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ താൻ സോ ഓങ് പറഞ്ഞു.

ഭീകരവാദത്തിന്​ മൂന്ന്​ മുതൽ ഏഴ്​ വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാം​. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഏഴ് മുതൽ 20 വർഷം വരെയാണ്​ തടവ് ശിക്ഷ. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിവരം കൈമാറാതൊയ്​ നിലവിൽ വിചാരണ നടക്കുന്നത്​. അദ്ദേഹത്തിന്‍റെ അഭിഭാഷകന്​ മാത്രമേ വിവരങ്ങൾ ലഭ്യമാകുന്നുള്ളൂ. മ്യൻമറിൽ പട്ടാള അട്ടിമറിയെ തുടർന്ന്​ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തിൽ 1200ലധികം ആളുകൾ കൊല്ലപ്പെട്ടു. നിരവധി മാധ്യ പ്രവർത്തകരും ജയിലിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MYANMAR COURTUS journalist
News Summary - Myanmar charges US journalist with ‘terrorism’ and sedition
Next Story