
ജോർജ് മുത്തൂറ്റ് മരിച്ചത് കെട്ടിടത്തിന്‍റെ നാലാം നിലയിൽനിന്ന് വീണ് പരിക്കേറ്റ്
text_fields
ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ് െചയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്‍റെ മരണം ഡൽഹിയിലെ സ്വന്തം വീട്ടിന്‍റെ നാലാം നിലയിൽനിന്ന് താഴേക്കുവീണ്. വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് കൈലാശിലെ വീടിന്‍റെ നാലാം നിലയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റതെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ഉടൻ ഫോർടിസ് എസ്കോർട്ട് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരണത്തിന് കീഴടങ്ങി. എയിംസിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകളില്ല.
രാജ്യത്തും പുറത്തും പടർന്നുപന്തലിച്ച വ്യവസായ സാമ്രാജ്യമായി മുത്തൂറ്റിനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച 71കാരൻ ഡൽഹിയിലായിരുന്നു താമസം. 20 ഓളം മേഖലകളിൽ സാന്നിധ്യമുള്ള കമ്പനി സ്വർണ പണയ വായ്പ, റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റൽ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വലിയ സാന്നിധ്യമാണ്. ദക്ഷിണേന്ത്യയിൽ തുടങ്ങിയ വ്യവസായ സംരംഭത്തെ രാജ്യത്തോളവും പിന്നീട് പശ്ചിമേഷ്യയിലും വളർത്തി വലുതാക്കിയ ജോർജ് മുത്തൂറ്റിന്‍റെ മരണം വ്യവസായ ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു.
2020ല്‍ ഇന്ത്യന്‍ ധനികരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ജോര്‍ജ് മുത്തൂറ്റ് ആയിരുന്നു. 2011ല്‍ ഇന്ത്യന്‍ ധനികരുടെ ഫോര്‍ബ്സ് പട്ടികയില്‍ 50ാമതും 2019ല്‍ 44ാമതും എത്തി.
1949ൽ കോഴഞ്ചേരിയിൽ ജനിച്ച അദ്ദേഹം വര്‍ഷങ്ങളായി ഡല്‍ഹിയിലായിരുന്നു താമസം. ഓർത്തഡോക്സ് സഭ മുൻ ട്രസ്റ്റിയാണ്.
ഭാര്യ സാറ ജോര്‍ജ് മുത്തൂറ്റ് ന്യൂഡല്‍ഹി സെൻറ് ജോര്‍ജ് സ്കൂള്‍ ഡയറക്ടറാണ്. മക്കൾ: ജോര്‍ജ് എം. ജോര്‍ജ് (എക്സി. ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്), അലക്സാണ്ടർ എം. ജോർജ് (മുത്തൂറ്റ് ഫിനാൻസ് ന്യൂഡൽഹി ഡെപ്യൂട്ടി എം.ഡി). പരേതനായ പോൾ എം. ജോർജ്. മരുമക്കൾ: തെരേസ, മെഹിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
