Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി: നരേന്ദ്ര മോദി- ട്രംപ് ഫോൺ കോളിൽ ഇലോൺ മസ്‌കിന് എന്തുകാര്യം?

text_fields
bookmark_border
പശ്ചിമേഷ്യയിലെ പ്രതിസന്ധി ചർച്ച ചെയ്ത ഫോൺകോളിൽ മസ്കും പങ്കുചേർന്നു
യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി: നരേന്ദ്ര മോദി- ട്രംപ് ഫോൺ കോളിൽ ഇലോൺ മസ്‌കിന് എന്തുകാര്യം?
cancel

വാഷിങ്ടൺ: ഇറാൻ യുദ്ധവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ചർച്ച ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഫോൺ കോളിൽ കോടീശ്വരനായ ഇലോൺ മസ്‌ക് പങ്കുചേർന്നതായി ന്യൂയോർക്ക് ടൈംസ്. ഇറാനെതിരായ യു.എസ്-ഇസ്രായേൽ സൈനിക ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യത്തെ ടെലഫോൺ സംഭാഷണത്തിലാണ് മസ്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുരാജ്യങ്ങളിലെ രാഷ്ട്രതലവൻമാർ തമ്മിലുള്ള ടെലഫോൺ സംഭാഷത്തിൽ ഒരു സ്വകാര്യ വ്യക്തി പങ്കാളിയാവുന്നത് അസാധരണമാണ്. "ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഫോൺ കോളിൽ എലോൺ മസ്‌ക് പങ്ക് ചേർന്നു. യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള കോളിൽ ഒരു സ്വകാര്യ പൗരൻ പങ്കെടുത്തത് അസാധാരണമാണ്," പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം മസ്‌ക് എന്തിനാണ് കാളിൽ പങ്കെടുത്തെന്നോ എന്താണ് സംസാരിച്ചതെന്നോ വ്യക്തമല്ലെന്ന് റിപ്പോർട്ട് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്കും പ്രസിഡന്റ് ട്രംപും വീണ്ടും അടുപ്പത്തിലായെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടർന്ന് മസ്ക് യു.എസിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസിയുടെ നേതൃപദവിയിൽ നിന്ന് വിട്ടുനിന്നിരുന്നു. തൊഴിൽ ശക്തി വെട്ടിക്കുറക്കുന്നതിലുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്നായിരുന്നു ഇത്.

ഇറാൻ യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്ത പ്രതിസന്ധിയായിരുന്നു

ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്. തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് തുറന്നിടുന്നതിന്‍റെയും പാതയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയുമായും യു.എസ് പ്രസിഡന്‍റും തമ്മുലുള്ള ചർച്ച് ആശാവഹമായിരുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Musk Joined PM Modi-Trump Phone Call To Discuss US-Israel War Against Iran
Next Story