മാധ്യമ സാമ്രാജ്യം മൂത്തമകന് നൽകാനുള്ള മർഡോക്കിന്റെ നീക്കങ്ങൾക്ക് തിരിച്ചടി; ട്രസ്റ്റിന്റെ ഘടന മാറ്റാനാവില്ല
text_fieldsവാഷിങ്ടൺ: മാധ്യമ സാമ്രാജം മൂത്തമകന് നൽകാനുള്ള റൂപ്പർട്ട് മർഡോക്കിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. കുടുംബ ട്രസ്റ്റിന്റെ ഘടന മാറ്റണമെന്ന റൂപ്പർട്ട് മർഡോക്കിന്റെ ആവശ്യം നെവാദ കോർട്ട് കമീഷണർ നിരസിച്ചു. സ്വത്തുക്കൾ മൂത്തമകന് നൽകുന്നതിന് വേണ്ടിയാണ് കുടുംബ ട്രസ്റ്റിന്റെ ഘടന മാറ്റാൻ മർഡോക്ക് ഒരുങ്ങിയത്.
മരണശേഷണം ന്യൂസ് കോർപ്പ്, ഫോക്സ് ന്യൂസ് എന്നിവയുടെ നിയന്ത്രണം പൂർണമായും മൂത്തമകൻ ലച്ലാന് മാത്രമായി നൽകാനായിരുന്നു മർഡോക്കിന്റെ പദ്ധതി. ലച്ലാന്റെ മറ്റ് സഹോദരൻമാരായ പ്രുഡൻസ്, എലിസബത്ത്, ജെയിംസ് എന്നിവർക്കൊന്നും സ്വത്തിൽ അവകാശം നൽകാതിരിക്കാനായിരുന്നു മർഡോക്കിന്റെ നീക്കം.
നെവാദ കമീഷണറുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്ന് മർഡോക്കിന്റെ മക്കളായ പ്രുഡൻസ്, എലിസബത്ത്, ജെയിംസ് എന്നിവരുടെ വക്താക്കൾ പറഞ്ഞു. അതേസമയം, കോടതി തീരുമാനത്തിൽ പ്രതികരിക്കാൻ മർഡോക്കിന്റെ വക്താവ് തയാറായിട്ടില്ല.
അഞ്ച് തവണ വിവാഹിതനായ മർഡോക്കിന് ഇവരെ കൂടാതെ ഗ്രേസ്, ക്ലോലേ എന്നീ രണ്ട് മക്കൾ കൂടിയുണ്ട്. എന്നാൽ ട്രസ്റ്റിന്റെ നിയമാവലി പ്രകാരം ഇവർക്ക് വോട്ടിങ് അവകാശമില്ല. മക്കളിൽ വിശ്വാസമില്ലാത്തതിനെ തുടർന്നാണ് ട്രസ്റ്റിന്റെ ഘടന മാറ്റാൻ മർഡോക്ക് തീരുമാനിച്ചതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

