Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ നാവികരുടെ കൊല:...

ഇന്ത്യൻ നാവികരുടെ കൊല: പ്രതിഷേധം ആവർത്തിച്ച് ഇന്ത്യ, ഭീഷണിയുമായി യു.എസ്

text_fields
bookmark_border
ഇന്ത്യൻ നാവികരുടെ കൊല: പ്രതിഷേധം ആവർത്തിച്ച് ഇന്ത്യ, ഭീഷണിയുമായി യു.എസ്
cancel

ന്യൂ​ഡ​ൽ​ഹി: ഒ​മാ​ൻ തീ​ര​ത്ത് എ​ണ്ണ​ക്ക​പ്പ​ലി​ന് നേ​ർ​ക്കു​ണ്ടാ​യ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ ഇ​ന്ത്യ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കു​മ്പോ​ൾ, ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നാ​വി​ക ഉ​പ​രോ​ധം ലം​ഘി​ക്കു​ന്ന വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന നി​ല​പാ​ടി​ൽ അ​മേ​രി​ക്ക.

വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്കു​നേ​രെ സൈ​നി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ, ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി യു.​എ​സ് സൈ​ന്യം ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ വാ​ണി​ജ്യ ക​പ്പ​ലു​ക​ളും ഉ​ട​ന​ടി പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഇ​ന്ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​സ് ഉ​പ​രോ​ധം ലം​ഘി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​റാ​ന്റെ എ​ണ്ണ ക​ട​ത്തു​ന്ന​തും ഒ​രു ത​ര​ത്തി​ലും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ ഡ​ൽ​ഹി​യി​ലെ യു.​എ​സ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി ജെ​യ്‌​സ​ൺ മീ​ക്സി​നെ ര​ണ്ടു​ത​വ​ണ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ലു​ള്ള വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ, മാ​ർ​ക്കോ റൂ​ബി​യോ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഇ​ക്കാ​ര്യം മ​ന്ത്രി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ഇ​ന്ത്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട ക​പ്പ​ൽ ആ​ക്ര​മി​ച്ച​ത് ഇ​റാ​നാ​ണെ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ട് ഇ​ന്ത്യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ, ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് യു.​എ​സ് ത​ന്നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്, ഉ​പ​രോ​ധം ലം​ഘി​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​റാ​ന്റെ എ​ണ്ണ ക​ട​ത്തു​ന്ന​തും ഒ​രു ത​ര​ത്തി​ലും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന മാ​ർ​ക്കോ റൂ​ബി​യോ​യു​ടെ പ്ര​സ്താ​വ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:americanCargo ShipProtestsmurderedIndian SailorsIndiaattack.
News Summary - Killing of Indian sailors: India reiterates protest, US issues threat
Next Story