Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പ്രതിയായ പൊലീസുകാരന് 21 വർഷം കൂടി തടവ്

text_fields
bookmark_border
ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം: പ്രതിയായ പൊലീസുകാരന് 21 വർഷം കൂടി തടവ്
cancel
Listen to this Article

ന്യൂയോർക്ക്: കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ പൊലീസുകാരൻ ഡെറെക് ഷോവിന് 21 വർഷം കൂടി തടവ്. ഫ്ലോയ്ഡിന്റെ പൗരാവകാശം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ. നിലവിൽ ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കേസിൽ 22.5 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഷോവിൻ.

വ്യാജ കറൻസി കൈവശം വെച്ചെന്ന് ആരോപിച്ച് 2020 മേയ് 25ന് മിനസോട്ടയിലെ മിനിയപോളിസിൽ വെച്ചാണ് ഷോവിൻ ഫ്ലോയ്ഡിനെ പിടികൂടിയത്. സിഗരറ്റ് വാങ്ങാൻ 20 യു.എസ് ഡോളറിന്റെ വ്യാജ കറൻസി ഉപയോഗിച്ചെന്നാരോപിച്ചാണ് പിടികൂടിയത്. 8 മിനിറ്റിലധികം ഫ്ലോയ്ഡിന്റെ കഴുത്തിൽ ഷോവിൻ മുട്ടുകുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതിനെത്തുടർന്നായിരുന്നു മരണം. ലോകമാകെ വലിയ പ്രതിഷേധങ്ങള്‍ക്കും വംശീയതയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും കൊലപാതകം വീണ്ടും വഴിവെച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Murder of George Floyd: Accused police officer gets 21 more years in prison
Next Story