മ്യൂണിക് സുരക്ഷാ സമ്മേളനം തുടങ്ങി; 70 രാജ്യങ്ങളിലെ പ്രമുഖർ സംബന്ധിക്കും
text_fields59ാമത് മ്യൂനിക് സുരക്ഷാ സമ്മേളനത്തിൽനിന്ന്
മ്യൂണിക്: 59ാമത് സുരക്ഷാ സമ്മേളന ഭാഗമായി വിവിധ രാജ്യങ്ങളിലെ രാഷ്ട്രീയ, സൈനിക നേതൃത്വം ജർമനിയിലെ മ്യൂണിക്കിൽ ഒത്തുകൂടുന്നു.
യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലഫ് സ്കോൾസ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, നാറ്റോ മേധാവി ജെൻസ് സ്റ്റോലൻബെർഗ്, ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യി തുടങ്ങിയവർ വെള്ളിയാഴ്ച മുതൽ മൂന്നുദിവസത്തെ സമ്മേളനത്തിൽ സംബന്ധിക്കുന്നു.
70 രാജ്യങ്ങളിൽനിന്നുള്ള 350ലേറെ പ്രതിനിധികൾ സംബന്ധിക്കുമെന്നാണ് റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധവും അനുബന്ധ വിഷയങ്ങളുമാകും പ്രധാന ചർച്ചാ വിഷയം. എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കാറുള്ള സമ്മേളനത്തിൽ സുരക്ഷാ വെല്ലുവിളികളാണ് ചർച്ച ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

