24 മണിക്കൂറിനുള്ളിൽ രണ്ടുതവണ അടച്ചിട്ട മ്യൂണിക് വിമാനത്താവളം തുറന്നു
text_fieldsമ്യൂണിക് വിമാനത്താവളം
ജർമനി: ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ജർമനിയിലെ മ്യൂണിക് വിമാനത്താവളം രണ്ടുതവണ അടച്ചിടേണ്ടി വന്നു, ശനിയാഴ്ച രാവിലെ വീണ്ടും തുറന്നു. ഇത് ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചു, വിമാന സർവിസുകൾ വൈകുമെന്ന് പ്രതീക്ഷിക്കുന്നു. ജർമനിയിലെ മ്യൂണിക് വിമാനത്താവളം വെള്ളിയാഴ്ച രാത്രി രണ്ടാം തവണയും അടച്ചിട്ട ശേഷം ശനിയാഴ്ച രാവിലെ വീണ്ടും തുറന്നു. ഡ്രോണുകൾ വീണ്ടും കണ്ടെത്തിയതിനെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ശനിയാഴ്ച രാവിലെ ഏഴിന് (പ്രാദേശിക സമയം) വിമാന സർവിസുകൾ പുനരാരംഭിച്ചു. സാധാരണയായി പുലർച്ചെ അഞ്ചിനാണ് വിമാന സർവിസുകൾ ആരംഭിക്കുക. വെള്ളിയാഴ്ച രാത്രി 11 ഓടെ വിമാനത്താവളത്തിന്റെ വടക്കൻ, തെക്കൻ റൺവേകൾക്ക് സമീപം രണ്ട് ഡ്രോണുകൾ കണ്ടതായി ഫെഡറൽ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. തിരിച്ചറിയാൻ കഴിയുന്നതിന് മുമ്പ് അവ പറന്നുപോയി.
ശനിയാഴ്ചയും വിമാനങ്ങൾ വൈകിയേക്കാമെന്ന് വിമാനത്താവളം പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിട്ടത് മൂലം 6,500 ഓളം യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെയും വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു, ഇത് ഏകദേശം 3,000 യാത്രക്കാരെ ബാധിച്ചു.ബെൽജിയത്തിലും നോർവേയിലും ഡ്രോണുകൾ കണ്ടെത്തി. ഈ ഡ്രോണുകൾക്ക് ഉത്തരവാദികൾ ആരാണെന്ന് നിലവിൽ അധികാരികൾക്ക് ഒരു വിവരവുമില്ല. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും തന്ത്രപ്രധാനസ്ഥലങ്ങളിലും സംശയാസ്പദമായ ഡ്രോണുകൾ കണ്ടെത്തിയ നിരവധി സംഭവങ്ങളിൽ ഒന്നാണിത്.
ബെൽജിയത്തിലെ സൈനിക താവളത്തിന് മുകളിലൂടെ രാത്രിയിൽ ഡ്രോണുകൾ കണ്ടെത്തി. നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിലും കഴിഞ്ഞ മാസം ഡ്രോൺ പറന്നിരുന്നു. നോർവേ നാറ്റോയിൽ അംഗമാണെങ്കിലും യൂറോപ്യൻ യൂനിയന്റെ ഭാഗമല്ല. ഈ സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് നിലവിൽ വ്യക്തമല്ല.ഡ്രോൺ സംഭവങ്ങളിൽ റഷ്യയുടെ പങ്കാളിത്തം നിഷേധിക്കുന്നു
ഈ ഡ്രോണുകൾക്ക് പിന്നിൽ റഷ്യയായിരിക്കാമെന്ന് യൂറോപ്യൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഡ്രോൺ കൈവശമുള്ള ആർക്കും അത്തരം പ്രവർത്തനങ്ങൾ നടത്താമെന്ന് ചില വിദഗ്ധർ പറയുന്നു. ഡെൻമാർക്കിൽ നടന്നതുൾപ്പെടെ സമീപകാല ഡ്രോൺ സംഭവങ്ങളിൽ റഷ്യക്ക് പങ്കില്ലെന്നത് അദ്ദേഹം നിഷേധിച്ചു.ഈ വാരാന്ത്യത്തിൽ മ്യൂണിക്കിൽ നടക്കുന്ന ഒരു യോഗത്തിൽ താനും മറ്റ് യൂറോപ്യൻ മന്ത്രിമാരും ഡ്രോൺ നുഴഞ്ഞുകയറ്റ വിഷയം ചർച്ച ചെയ്യുമെന്ന് ജർമൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് പറഞ്ഞു. ‘ഡ്രോൺ ഭീഷണിക്കും ഡ്രോൺ സംരക്ഷണത്തിനും ഇടയിലുള്ള ഒരു മത്സരത്തിലാണ് നമ്മൾ. ഈ മത്സരത്തിൽ നമ്മൾ വിജയിക്കണം,’അദ്ദേഹം പടിഞ്ഞാറൻ ജർമൻ നഗരമായ സാർബ്രൂക്കനിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

