Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീകര സംഘടനകൾക്ക്​...

ഭീകര സംഘടനകൾക്ക്​ ധനസഹായം; മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ ലഖ്‌വി പാകിസ്​താനിൽ അറസ്റ്റിൽ

text_fields
bookmark_border
Zaki-ur-Rehman Lakhvi
cancel

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലശ്​കറെ ത്വയ്​ബ ഓപറേഷൻസ്​ കമാൻഡറുമായ സാക്കി ഉർ റഹ്മാൻ ലഖ്‌വി പാകിസ്​താനിൽ അറസ്റ്റിലായി. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിലാണ്​ ശനിയാഴ്ച ഭീകരവിരുദ്ധ വകുപ്പ് (സി.ടി.ഡി) ലഖ്‌വിയെ അറസ്റ്റ് ചെയ്ത്.

അതേസമയം, എവിടെ ​െവച്ചായിരുന്നു അറസ്റ്റെന്ന കാര്യം സി.ടി.ഡി വ്യക്തമാക്കിയിട്ടില്ല. ലാഹോറിൽനിന്നാണ് അറസ്​റ്റെന്ന്​ സൂചനയുണ്ട്​. രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്​ ലഖ്​വി വലയിലായതെന്ന്​ സി.ടി.ഡി അധികൃതർ അറിയിച്ചു. ഭീകര പ്രവർത്തനങ്ങൾക്ക്​ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട്​ ഒരു പൊലീസ്​ സ്​റ്റേഷനിൽ ലഖ്​വിക്കെതിരെ രജിസ്റ്റർ ചെയ്​ത കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ്​ അറസ്റ്റ്​.

ഡിസ്പെൻസറി നടത്തിവന്നിരുന്ന ലഖ്‌വി ഇതുവഴി ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിച്ചെന്നാണ് കേസ്​. ലഖ്​വിയുടെ വിചാരണ ലാഹോറിലെ ഭീകരവാദ വിരുദ്ധ കോടതിയിൽ നടക്കുമെന്നും സി.ടി.ഡി അധികൃതർ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിനുശേഷം യു.എന്‍ സമിതി ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 61കാരനായ ലഖ്‌വി 2015 മുതല്‍ ജാമ്യത്തിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Terror AttackZaki-ur-Rehman Lakhvi
News Summary - Mumbai attack mastermind Zaki-ur-Rehman Lakhvi arrested in Pakistan
Next Story