Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസിൽ വെടിവെപ്പിന്റെ ദൃശ്യങ്ങൾ ​ഫേസ്ബുക്കിലൂടെ സ്​ട്രീം ചെയ്ത കൗമാരക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
Ezekiel Kelly
cancel

വാഷിങ്ടൺ: യു.എസിലെ മെംഫിസിൽ വെടിവെപ്പിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിലൂടെ ലൈവായി സ്ട്രീം ചെയ്ത 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസെകീൽ കെല്ലി എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ ആഫ്രിക്കൻ വംശജനാണ്.

കെല്ലിക്കെതിരെ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ ഓടിച്ച വാഹനങ്ങളുടെ വിവരങ്ങളും പൊലീസ് പങ്കുവെച്ചിരുന്നു. ബുധനാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്. തുടർന്ന് മെംഫിസിലെ ആളുകളോട് ജാഗ്രത പാലിക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ​

''ഒന്നിലധികം വെടിവയ്പ്പുകൾക്ക് ഉത്തരവാദിയായ കറുത്ത വർഗക്കാരനെ നിരീക്ഷിക്കുക. അയാൾ തന്റെ പ്രവൃത്തികൾ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയതായും ഞങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചു. അയാൾ ഇപ്പോൾ എവിടെയാണെന്ന വിവരവും ലഭ്യമല്ല. ആക്രമിയെ അറസ്റ്റ് ചെയ്യാത്തതിനാൽ ആളുകൾ വീടിനുള്ളിൽ തന്നെ തുടരണം.''-എന്നായിരുന്നു പോലീസ് സന്ദേശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - multiple shootings in US, teen gunman goes live on facebook: police
Next Story