Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പറന്നുവന്നത്​ അഞ്ചു റോക്കറ്റുകൾ; കാബൂൾ വിമാനത്താവളത്തിൽ ആക്രമണ ശ്രമം തകർത്തതായി യു.എസ്​
cancel
Homechevron_rightNewschevron_rightWorldchevron_rightപറന്നുവന്നത്​ അഞ്ചു...

പറന്നുവന്നത്​ അഞ്ചു റോക്കറ്റുകൾ; കാബൂൾ വിമാനത്താവളത്തിൽ ആക്രമണ ശ്രമം തകർത്തതായി യു.എസ്​

text_fields
bookmark_border

കാബൂൾ: ഒഴിപ്പിക്കൽ പുരോഗമിക്കുന്ന ഹാമിദ്​ കർസായി വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയ റോക്കറ്റുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച്​ തകർത്തതായി യു.എസ്​. തിങ്കളാഴ്ച രാവിലെയാണ്​ തുടർച്ചയായി റോക്കറ്റുകൾ വിമാനത്താവളം ലക്ഷ്യമി​ട്ടെത്തിയത്​. ഇവ കാബൂളിലെ സലീം കർവാൻ പ്രദേശത്ത്​ പതിച്ചതായി അധികൃതർ അറിയിച്ചു. ഒന്ന്​ കെട്ടിടത്തിലാണ്​ വീണത്​. ആളപായമില്ലെന്നാണ്​ പ്രാഥമിക റിപ്പോർട്ട്​.

കാബൂളിന്​ വടക്ക്​ ഒരു വാഹനത്തിൽനിന്നാണ്​ ആക്രമണമുണ്ടായതെന്ന്​ സൂചനയുണ്ട്​. രാവിലെ ആദ്യ ആക്രമണം നടന്നതിന്​ പിറകെ കൂടുതൽ​ റോക്കറ്റുകൾ എത്തുകയായിരുന്നു. ഇവക്കു പിന്നിൽ ആരെന്ന്​ വ്യക്​തമല്ല.

അതിനിടെ, കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട്​ ആക്രമണത്തിനെത്തിയ ചാവേറിനെ ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യു.എസ്​ വൃത്തങ്ങൾ പറഞ്ഞു. വരും ദിവസങ്ങളിലും സമാന ആക്രമണമുണ്ടാകുമെന്നാണ്​ റിപ്പോർട്ട്​.

അതേ സമയം, 31നുള്ളിൽ രാജ്യം വിടാൻ ആഗ്രഹം പ്രകടിപ്പിച്ച അവസാനത്തെ 300 സൈനികരെയും സമയബന്ധിതമായി മടക്കിക്കൊണ്ടുപോകുമെന്ന്​ യു.എസ്​ അറിയിച്ചു. വരുംദിവസങ്ങളിൽ ഐ.എസ്​ ഖുറാസാൻ ആക്രമണം ശക്​തമാക്കാൻ സാധ്യത കണക്കിലെടുത്താണ്​ അതിവേഗത്തിലാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanRocket attackAfghanistanUS intercepts
News Summary - Multiple rockets fired at Kabul airport intercepted by US anti-missile system, says official
Next Story