Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വീണ്ടും...

യു.എസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
യു.എസിൽ വീണ്ടും വെടിവെപ്പ്; നിരവധി പേർക്ക് പരിക്ക്
cancel
Listen to this Article

വാഷിങ്ടൺ: യു.എസ് സ്റ്റേറ്റ് വിസ്കോൻസിനിൽ സംസ്കാര ചടങ്ങിനിടെ തോക്കുധാരി വെടിയുതിർത്തു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രേസ്‍ലാന്റ് സെമിത്തേരിയിലാണ് സംഭവം. തോക്കുധാരി നിരവധി തവണ വെടിയുതിർത്തു. കുറേപേർക്ക് പരിക്കേറ്റിട്ടുണ്ട്.

എന്നാൽ എത്രപേർക്ക് പരിക്കേറ്റുവെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് റാസിൻ പൊലീസ് വിഭാഗം അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും പൊലീസ് ട്വീറ്റ് ചെയ്തു. അതേസമയം, സംസ്കാരത്തിന് എത്തിയ അഞ്ചു​പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തോക്ക്ധാരികളുടെ അക്രമം കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരുടെ ജീവനെടുത്തിരുന്നു. ഒരു മാസത്തിനിടെ രാജ്യത്ത് തോക്കുധാരികൾ മൂന്ന് കൂട്ട ഹത്യകളാണ് നടത്തിയത്. തുടർന്ന് തോക്ക് ലോബിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Shooting
News Summary - Multiple People Injured In Shooting During Funeral In US
Next Story