Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅസുഖമാണെന്ന് കള്ളം...

അസുഖമാണെന്ന് കള്ളം പറഞ്ഞു; മകളെ എട്ട്​ വർഷം വീൽചെയറിൽ ഇരുത്തി അമ്മ

text_fields
bookmark_border
അസുഖമാണെന്ന് കള്ളം പറഞ്ഞു; മകളെ എട്ട്​ വർഷം വീൽചെയറിൽ ഇരുത്തി അമ്മ
cancel

ലണ്ടൻ: അമ്മയുടെ നിർബന്ധം കാരണം ആരോഗ്യവതിയായ മകൾ വീൽചെയറിൽ ചിലവഴിച്ചത്​ എട്ട്​ വർഷം. മകളോട്​ കള്ളം പറഞ്ഞാണ്​ അമ്മ വീൽചെയറിൽ കഴിയാൻ പ്രേരിപ്പിച്ചത്​. ഇതോടൊപ്പം മകൾക്ക്​ അപസ്​മാരത്തിന്‍റെ മരുന്നുകളും നൽകിയിരുന്നു. ഇപ്പോൾ 12 വയസുള്ള മകൾ നാല്​ വയസുമുതൽ വീൽചെയറിലാണ്​ കഴിയുന്നത്​. മകൾക്ക്​ സ്വന്തമായി ഭക്ഷണം കഴിക്കാനോ നടക്കാനോ കഴിയില്ലെന്നും ശാരീരികാസ്വാസ്ഥ്യമുണ്ടെന്നും അമ്മ ഡോക്ടർമാരെയും ബോധ്യപ്പെടുത്തിയിരുന്നു. വീൽചെയറിലാണ്​ കുട്ടി സ്കൂളിൽ പോയിരുന്നതെന്നും കുടുംബത്തോട്​ അടുത്ത വൃത്തങ്ങൾ പറയുന്നു.

ലണ്ടൻ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനിൽ നടന്ന സ്വകാര്യ ഹിയറിങിലാണ്​ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്​. തെളിവുകൾ പരിശോധിച്ച ശേഷം ജഡ്ജി തന്‍റെ നിഗമനങ്ങൾ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. അങ്ങിനെയാണ്​ സംഭവം പുറംലോകം അറിഞ്ഞത്​. കുട്ടിക്ക്​ പ്രശ്‌നങ്ങളുള്ളതായി ചിത്രീകരിക്കാൻ അമ്മയെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല. മകൾക്ക് മറ്റ് അസുഖങ്ങൾക്കൊപ്പം 'അനിയന്ത്രിതമായ അപസ്മാരം, ഓട്ടിസം' എന്നിവ ഉണ്ടെന്നാണ്​ അമ്മ പറഞ്ഞിരുന്നത്​. മകളുടെ ആരോഗ്യത്തെയും പെരുമാറ്റത്തെയും കുറിച്ച് അമ്മ ഡോക്ടർമാർക്ക് 'അതിശയോക്തിപരമോ തെറ്റായതോ ആയ വിവരണം' നൽകിയതായും കോടതി കണ്ടെത്തി.

സാങ്കൽപ്പിക അസുഖങ്ങൾ ഇത്രയും കാലം തുടർന്നതിനാൽ പെൺകുട്ടിയുടെ ശരീരത്തിന്​ കാര്യമായ ദോഷം സംഭവിച്ചെന്നും കോടതി നിരീക്ഷിച്ചു. 2012 മുതൽ അമ്മ മകൾക്ക്​ വ്യാജ രോഗ ലക്ഷണങ്ങൾ ആരോപിക്കാൻ തുടങ്ങിയിരുന്നു. 2013ൽ അമ്മ റിപ്പോർട്ട്​ചെയ്തത്​ പ്രകാരം മകൾക്ക് വീൽചെയർ നൽകി. 2017ൽ മരുന്നുകൾ വർധിപ്പിക്കുകയും പ്രത്യേക ഭക്ഷണക്രമം ഉൾപ്പെടുത്തുകയും ചെയ്​തു. തുടർന്ന്​ ഭക്ഷണം കൊടുക്കാനായി കൃത്രിമ ട്യൂബ് ഘടിപ്പിച്ചു. 2018 ന്‍റെ തുടക്കത്തിൽ, ട്യൂബ് മാറ്റിസ്ഥാപിക്കാനുള്ള അപ്പോയിൻ​മെന്‍റിനിടെ പെൺകുട്ടി അമ്മയുടെ പെരുമാറ്റത്തെകുറിച്ച്​ സംശയം ഉന്നയിക്കുകയായിരുന്നു.

2019 ഒക്ടോബറിൽ സാമൂഹ്യ പ്രവർത്തകർ അമ്മയിൽ നിന്ന് അവളെ ഏറ്റെടുത്തശേഷമാണ്​ ആരോഗ്യവതിയാണെന്ന് കണ്ടെത്തിയത്​. തുടർന്ന്​ കുട്ടിയെ ബന്ധുക്കളോടൊപ്പം താമസിക്കാൻ അനുവദിക്കുകയായിരുന്നു. പെൺകുട്ടി സാധാരണ കുട്ടിയാണെന്നും ശാരീരികമായി തികച്ചും ആരോഗ്യവതിയാണെന്നും ജഡ്ജി ജൂഡ്​ തന്‍റെ കുറിപ്പിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MotherdaughterWheelchair
Next Story