Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘നിർമാണ തൊഴിലാളികളേക്കാൾ യോഗ ടീച്ചർമാർ വരുന്നു’; ആസ്‌ട്രേലിയൻ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

text_fields
bookmark_border
‘നിർമാണ തൊഴിലാളികളേക്കാൾ യോഗ ടീച്ചർമാർ വരുന്നു’; ആസ്‌ട്രേലിയൻ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
cancel

കാൻബറ: ആസ്ട്രേലിയയിൽ കർശനമാക്കിവരുന്ന കുടിയേറ്റ നിയമങ്ങളുടെയും ‘വിസ ഹോപ്പിങ്’ തടയുന്നതിനുള്ള പുതിയ നീക്കങ്ങളുടെയും പശ്ചാത്തലത്തിൽ, രാജ്യത്ത് യോഗാധ്യാപകരുടെ വരവിനെച്ചൊല്ലി രാഷ്ട്രീയ പോര് ശക്തമാകുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾ, താൽക്കാലിക വിസ വഴികൾ, യോഗാധ്യാപകരുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ എന്നിവയാണ് നിലവിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

യഥാർഥ കുടിയേറ്റവും വിസ ഹോപ്പിങും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി നാഷണൽ പ്രസ് ക്ലബ്ബിൽ സംസാരിക്കവെയാണ് ഹോം അഫയേഴ്സ്, ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആസ്ട്രേലിയൻ സമ്പദ്‌വ്യവസ്ഥക്ക് കുടിയേറ്റം നൽകുന്ന സംഭാവനകളെ സർക്കാർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ചരിത്രപരമായി ഡിമാൻഡ്-ഡ്രിവൻ കുടിയേറ്റത്തെ ആശ്രയിച്ചുപോന്ന സംവിധാനത്തിന്മേൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൺസ്ട്രക്ഷൻ തൊഴിലാളികളെക്കാൾ കൂടുതൽ യോഗാധ്യാപകരെ ആസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ മന്ത്രി ശക്തമായി എതിർത്തു. ഹൗസിങ് ഷാഡോ മിനിസ്റ്റർ സെനറ്റർ ബ്രാഗ് ഉൾപ്പെടെയുള്ളവർ ഈ വാദം ഉന്നയിച്ചിരുന്നു. എന്നാൽ മുൻ സാമ്പത്തിക വർഷത്തിൽ കൺസ്ട്രക്ഷൻ തൊഴിലാളികളുടെ വരവ് 15,000 ആയി ഉയർന്നിട്ടുണ്ടെന്നും (മുമ്പ് ഇത് 4,500 ആയിരുന്നു) അതായത് നിർമാണ മേഖലയിലുള്ളവരുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന യോഗാധ്യാപകരുടെ എണ്ണം ‘പൂജ്യമാണെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ സർക്കാർ ഇന്ത്യയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് യോഗാധ്യാപകരുടെ പേര് പ്രസക്തമായ തൊഴിൽ പട്ടികയിൽ ഉൾപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. അന്നത്തെ അസിസ്റ്റന്റ് ട്രേഡ് മിനിസ്റ്റർ ഡാൻ തെഹാൻ ആണ് ഈ കരാർ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2022 ഏപ്രിലിൽ ഒപ്പുവെച്ച് അതേവർഷം ഡിസംബറിൽ നിലവിൽ വന്ന ആസ്ട്രേലിയ-ഇന്ത്യ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ട്രേഡ് അഗ്രിമെന്റ്-പ്രകാരം, ‘കോൺട്രാക്ച്വൽ സർവീസ് സപ്ലയർ’ വിഭാഗത്തിന് കീഴിൽ പ്രതിവർഷം 1,800 യോഗ്യരായ പരമ്പരാഗത ഇന്ത്യൻ പാചകക്കാരുടെയും യോഗാ ഇൻസ്ട്രക്ടർമാരുടെയും താൽക്കാലിക പ്രവേശനത്തിന് വ്യവസ്ഥയുണ്ട്.

അന്താരാഷ്ട്ര വിദ്യാർഥികൾ ഒരു വിസ വിഭാഗത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്ന പ്രവണതയെയും ടോണി ബർക്ക് ചോദ്യം ചെയ്തു. നൈപുണ്യക്കുറവുള്ള മേഖലകളിൽ പഠനം പൂർത്തിയാക്കി ഗ്രാജുവേറ്റ് വിസയിലേക്ക് മാറി ജോലി കണ്ടെത്തി സ്ഥിരതാമസമാക്കുന്ന നിയമപരമായ വഴികളെ സർക്കാർ എതിർക്കുന്നില്ല. എന്നാൽ സ്ഥിരതാമസത്തിന് യോഗ്യതയില്ലാത്തവർ വിസകൾ മാറിമാറി ഉപയോഗിക്കുകയും അപ്പീൽ പ്രക്രിയകൾ വഴി പരമാവധി കാലം രാജ്യത്ത് തുടരാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത ആശങ്കാജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ യോഗ്യതയേക്കാൾ കുടിയേറ്റ ലക്ഷ്യത്തോടെ മാത്രം വിദ്യാർത്ഥികൾ കോഴ്സുകളും സ്ഥാപനങ്ങളും മാറിമാറി പ്രവേശനം നേടുന്ന രീതി കർശനമായി നിയന്ത്രിക്കും. കോഴ്സ് നീട്ടലുകളും കൃത്യമായ മാറ്റങ്ങളും അനുവദനീയമാണെങ്കിലും, വിദ്യാർഥികൾ ഒരേ നിലവാരത്തിലുള്ള കോഴ്സുകൾ ആവർത്തിച്ചു മാറുന്നതിന് പകരം ബാച്ചിലർ ബിരുദത്തിൽ നിന്ന് മാസ്റ്റേഴ്സിലേക്ക് ഉയർന്ന യോഗ്യതകളിലേക്ക് പോകാനാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - More yoga teachers than construction workers row in Australia
Next Story