Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപശ്ചിമേഷ്യയിലേക്ക്...

പശ്ചിമേഷ്യയിലേക്ക് കൂടുതൽ യു.എസ് സൈന്യം; യുദ്ധം ഇനി എത്രനാൾ?

text_fields
bookmark_border
പശ്ചിമേഷ്യയിലേക്ക് കൂടുതൽ യു.എസ് സൈന്യം; യുദ്ധം ഇനി എത്രനാൾ?
cancel
camera_alt

ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്നു

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം പ​ട​രു​ന്ന​തി​നി​ടെ കൂ​ടു​ത​ൽ സേ​ന​യെ അ​യ​ക്കു​ക​യാ​​ണെ​ന്ന് പെ​ന്റ​ഗ​ൺ. യു.​എ​സ് സൈ​നി​ക നീ​ക്കം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക സേ​ന​യെ അ​യ​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ വ​കു​പ്പി​ന്റെ സ്ഥി​രീ​ക​ര​ണം. സൈ​നി​ക​ർ​ക്ക് പു​റ​മെ യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​യ​ക്കും. അ​ധി​ക​മാ​യി പ​ശ്ചി​മേ​ഷ്യ​യി​ലെ​ത്തു​ന്ന സൈ​നി​ക​രെ കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്നാ​ൽ, ക​ര​സേ​ന നി​ല​വി​ൽ ഇ​റാ​നി​ലെ​ത്തി​യി​ട്ടി​ല്ല. അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത ത​ള്ളാ​നാ​കി​ല്ലെ​ന്നും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ​ർ ഹെ​ഗ്സേ​ത്ത് പ​റ​ഞ്ഞു.

‘‘നാ​ലോ അ​ഞ്ചോ ആ​ഴ്ച​ക​ളെ​ടു​ക്കു​മെ​ന്നാ​ണ് തു​ട​ക്കം മു​ത​ൽ നാം ​ക​ണ​ക്കു​കൂ​ട്ടി​യ​ത്. അ​തി​ലേ​റെ നീ​ളാ​നും ന​മു​ക്ക് ശേ​ഷി​യു​ണ്ട്’’- എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ട്രം​പി​ന്റെ വാ​ക്കു​ക​ൾ. മൂ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കി​ടെ നൂ​റു​ക​ണ​ക്കി​നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ആ​യി​ര​ക്ക​ണ​ക്കി​ന് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​റാ​നി​ൽ യു.​എ​സും ഇ​സ്രാ​യേ​ലും ചേ​ർ​ന്ന് ന​ട​ത്തി​യ​ത്. പ്ര​ത്യാ​ക്ര​മ​ണ​മെ​ന്നോ​ണം ഇ​സ്രാ​യേ​ലി​ലും പ​ശ്ചി​മേ​ഷ്യ​യി​ലെ അ​മേ​രി​ക്ക​ൻ താ​വ​ള​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ഇ​റാ​നും ഡ്രോ​ൺ, മി​സൈ​ൽ വ​ർ​ഷം ന​ട​ത്തി.

വ്യോ​മ​താ​വ​ള​ങ്ങ​ൾ​ക്കു നേ​രെ​യു​ള്ള ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു യു.​എ​സ് സൈ​നി​ക​ർ മ​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​റാ​ൻ യു​ദ്ധം അ​ന​ന്ത​മാ​യി നീ​ളു​ക​യി​ല്ലെ​ന്നും ഇ​ത് ഇ​റാ​ഖ് അ​ല്ലാ​ത്ത​തി​നാ​ൽ അ​വ​സാ​നി​ക്കു​ന്ന നീ​ക്ക​മാ​​കു​മെ​ന്നും പീ​റ്റ​ർ ഹെ​ഗ്സേ​ത്ത് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്ന് അ​മേ​രി​ക്ക​ൻ എ​ഫ്-15 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വെ​ച്ചി​ട്ടി​രു​ന്നു. ഇ​റാ​നി​ൽ ഭ​ര​ണ​മാ​റ്റ​ത്തി​നാ​യു​ള്ള യു​ദ്ധ​മ​ല്ല ഇ​തെ​ങ്കി​ലും തീ​ർ​ച്ച​യാ​യും ഭ​ര​ണം മാ​റു​മെ​ന്നും ഹെ​ഗ്സേ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. പ്ര​ധാ​ന​മാ​യും യു.​എ​സ് താ​വ​ള​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ങ്കി​ലും അ​ല്ലാ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലും വ​ൻ​തോ​തി​ൽ മി​സൈ​ലും ഡ്രോ​ണും വീ​ണ് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​രാ​ജ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം അ​മേ​രി​ക്ക​ൻ സേ​ന​യു​ടെ പ​രി​ധി​യി​ല​ല്ലെ​ങ്കി​ലും താ​വ​ള​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​ന്റെ പേ​രി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന വൈ​രു​ധ്യ​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ൽ ഹ​മാ​സ് നേ​തൃ​ത്വ​ത്തെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ദോ​ഹ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തു​മു​ത​ൽ ഇ​ത്ത​വ​ണ വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ൾ വ​രെ അ​മേ​രി​ക്ക​യു​ടെ അ​റി​വോ​ടെ​യാ​കു​മെ​ന്ന ആ​ധി​യു​മു​ണ്ട്. പു​തു​താ​യി സൈ​നി​ക​ർ എ​ത്തു​ന്ന​ത് ത​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കാ​കി​ല്ലെ​ന്ന​താ​ണ് പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ ശ​രി​ക്കും മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന​ത്.

പൗ​ര​ന്മാ​ർ മ​ട​ങ്ങ​ണ​മെ​ന്ന് യു.​എ​സ്

ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ഇ​സ്രാ​യേ​ൽ, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നി​വ​യ​ട​ക്കം പ​ശ്ചി​മേ​ഷ്യ​യി​ലെ 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​ക്കാ​ർ മ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ച് സ്റ്റേ​റ്റ് വ​കു​പ്പ്. സൗ​ദി അ​റേ​ബ്യ​യി​ലെ​യും കു​വൈ​ത്തി​ലെ​യും എം​ബ​സി​ക​ൾ ഇ​ന്ന​ലെ അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഇ​റാ​ഖ്, ജോ​ർ​ഡ​ൻ, ബ​ഹ്റൈ​ൻ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളി​ൽ അ​വ​ശ്യ സേ​വ​ന​ത്തി​നു​ള്ള​വ​രൊ​ഴി​കെ മ​ട​ങ്ങാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജോ​ർ​ഡ​നി​ൽ തി​ങ്ക​ളാ​ഴ്ച എം​ബ​സി സ​മു​ച്ച​യം താ​ൽ​ക്കാ​ലി​ക​മാ​യി ഒ​ഴി​പ്പി​ച്ചി​രു​ന്നു. പാ​കി​സ്താ​നി​ലും യു.​എ​സ് ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കു​നേ​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ നി​ര​വ​ധി പേ​രു​ടെ മ​ര​ണ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.

യു​ദ്ധം തു​ട​ങ്ങി​യ​വ​ർ ത​ന്നെ നി​ർ​ത്ത​ട്ടെ -ഇ​റാ​ൻ

യു​ദ്ധം അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഞ​ങ്ങ​ൾ അ​ത് തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​ഈ​ൽ ബാ​ഗി. ഇ​നി​യും വൈ​കു​ന്ന​തി​നു​മു​മ്പ് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണ​മെ​ന്നും ഇ​വി​ടെ തു​ട​ക്ക​മി​ട്ട പ്ര​ക്രി​യ വൈ​കാ​തെ യൂ​റോ​പ്പി​നെ​യും മു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കുടുങ്ങിക്കിടക്കുന്നത് 37 ഇന്ത്യൻ കപ്പലുകൾ, 1109 നാവികർ

ന്യൂ​ഡ​ൽ​ഹി: ഹു​ർ​മു​സ് ക​ട​ൽ അ​ട​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് അ​റ​ബി​ക്ക​ട​ലി​ലും ഒ​മാ​ൻ ക​ട​ലി​ലു​മാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ച 37 ക​പ്പ​ലു​ക​ൾ. ഇ​വ​യി​ലാ​യി 1,109 ജീ​വ​ന​ക്കാ​രു​മു​ണ്ട്. ഇ​വ​യി​ൽ ചി​ല​ത് ഇ​ന്ത്യ​ൻ തു​റ​മു​ഖ​ത്തേ​ക്ക് അ​സം​സ്കൃ​ത എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും ക​യ​റ്റി​യ​വ​യാ​ണെ​ങ്കി​ൽ മ​റ്റു​ള്ള​വ ക​യ​റ്റാ​നാ​യി പു​റ​പ്പെ​ട്ട​വ​യാ​ണ്. ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ മൂ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഷി​പ്പി​ങ് മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സം​ഘ​ത്തെ നി​യ​മി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastWorld NewsIsrael Iran WarIran US TensionsIran Israel Tensions
News Summary - More US troops to the Middle East; How long will the war last?
Next Story