Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്ത്​ നാല്​...

ലോകത്ത്​ നാല്​ കോടിപേർക്ക്​ കോവിഡ് ബാധിച്ചു​; പകുതിപേരും മൂന്ന്​ രാജ്യങ്ങളിൽ നിന്ന്​

text_fields
bookmark_border
ലോകത്ത്​ നാല്​ കോടിപേർക്ക്​ കോവിഡ് ബാധിച്ചു​; പകുതിപേരും മൂന്ന്​ രാജ്യങ്ങളിൽ നിന്ന്​
cancel

ലോകമെമ്പാടുമുള്ള നാല്​ കോടിയിലധികം പേർക്ക്​ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്​. ലോകമെമ്പാടും മൊത്തം 40,000,234 അണുബാധകളും 1,113,896 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ രോഗികളുള്ളത്​ മൂന്ന് രാജ്യങ്ങളിലാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൊത്തം രോഗബാധിതരുടെ പകുതിയിലധികവും ഇൗ രാജ്യങ്ങളിൽ നിന്നാണ്​ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. 8,154,935 അണുബാധകരുള്ള അമേരിക്കയാണ്​ ഇതിൽ മുന്നിൽ. 7,550,273 കേസുകളുമായി ഇന്ത്യ രണ്ടാമതാണ്​. ബ്രസീലാണ്​ മൂന്നാമത്​, 5,235,344 കേസ്​.

തിങ്കളാഴ്​ച വരെയുള്ള കണക്കുകളാണിത്​. കഴിഞ്ഞ ഏഴ്​ ദിവസത്തിനുള്ളിൽ 2.5 ദശലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കോവിഡ് റിപ്പോർട്ട്​ ചെയ്​തതിന്​ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര നിരക്കാണിത്​. പരിശോധനയിലെ വർധനവാണ്​ രോഗബാധിതരുടെ എണ്ണക്കൂടുതലിന്​ കാരണം. ഇതിൽ തന്നെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരുടെ കണക്കുകൾ ഉൾപ്പെടുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതിനിടെ കോവിഡ്​ ബാധിച്ചവരിൽ മാസങ്ങൾക്ക്​ ശേഷവും രോഗലക്ഷണങ്ങൾ ഉണ്ടാകുമെന്ന്​ പഠന റിപ്പോർട്ട്​ പുറത്തുവന്നിട്ടുണ്ട്​.

കോവിഡി​െൻറ ദീർഘകാല പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തിലാണ്​ രോഗമുക്തി നേടിയവരിൽ വീണ്ടും ലക്ഷണങ്ങൾ അനുഭവപ്പെ​ട്ടേക്കാമെന്ന്​ കണ്ടെത്തിയിരിക്കു​ന്നത്​. വൈറസിൽ നിന്നും രോഗമുക്തി നേടിയ ധാരാളം പേരിൽ രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്​, ക്ഷീണം, ഉത്കണ്ഠ, വിഷാദം എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ഓക്സ്ഫോർഡ് സർവകലാശാല അറിയിച്ചു. കോവിഡ്​ ബാധിച്ചവരിൽ ഒന്നിലധികം അവയവങ്ങളിൽ അസാധാരണതകളുണ്ടെന്നും ഗവേഷകർ കണ്ടെത്തി. അതിജീവിച്ചവരിൽ അവയവങ്ങളിലെ വീക്കം പോലുള്ളവ കോവിഡ് മൂലം ഉണ്ടായതാകുമെന്നും ഗവേഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronaviruscorona​Covid 19covid death
Next Story