Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
ക്വാലാലംപൂർ: മലേഷ്യയിൽ രണ്ട് എൽ.ആർ.ടി ട്രെയിനുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. 213ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ക്വാലാലംപൂരിലെ കെലാന ജയ ലൈനിലാണ് അപകടം. ഇതിൽ 47 പേരുടെ പരിക്ക് ഗുരുതരമാണ്. 166 പേർക്ക് നിസാര പരിക്കേറ്റുവെന്നും അധികൃതർ അറിയിച്ചു.
പരിക്കേറ്റവരെ ക്വാലാലംപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരില്ലാതെ എത്തിയ ട്രെയിനുമായി മറ്റൊന്ന് കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫെഡറൽ ടെറിറ്ററി മിനിസ്റ്റർ അനുർ മൂസ പറഞ്ഞു. അംപാങ് സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒാപ്പറേഷൻ സെന്ററിലെ ആശയവിനിമയത്തിലുണ്ടായ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.
Next Story

