യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിലും പ്രതിഷേധം; 1700 പേർ കസ്റ്റഡിയിൽ
text_fieldsമോസ്കോ: യുക്രെയ്ൻ അധിനിവേശത്തിനെതിരെ റഷ്യയിലും പ്രതിഷേധം. മോസ്കോ ഉൾപ്പടെയുള്ള നഗരങ്ങളിലാണ് പ്രതിഷേധം ഉയർന്നത്. 1728 പ്രതിഷേധക്കാരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. 53ഓളം നഗരങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. മോസ്കോയെ കൂടാതെ സെന്‍റ്.പീറ്റേഴ്സ്ബെർഗ് പോലുള്ള നഗരങ്ങളിലും റഷ്യൻ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു.
പ്രതിഷേധങ്ങളെ തുടർന്ന് മോസ്കോയിൽ മാത്രം 900 പേരാണ് പിടിയിലായത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. റഷ്യയിലെ ഭൂരിപക്ഷം ജനങ്ങളും യുദ്ധത്തിനെതിരാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 137 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. യുക്രെയ്ൻ തലസ്ഥാനമായ കിയവ് ഉൾപ്പടെ പല പ്രദേശങ്ങളും റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. അധിനിവേശത്തിന് പിന്നാലെ നിരവധി രാജ്യങ്ങൾ റഷ്യക്ക് ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

