Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right10,000​ത്തോളം പേരെ...

10,000​ത്തോളം പേരെ അഫ്​ഗാനിൽ നിന്ന്​ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന്​ യു.എസ്​

text_fields
bookmark_border
10,000​ത്തോളം പേരെ അഫ്​ഗാനിൽ നിന്ന്​ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന്​ യു.എസ്​
cancel

കാബൂൾ: അഫ്​ഗാനിൽ നിന്ന്​ 10,000ത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന്​ യു.എസ്​. ആർമി മേജർ ജനറൽ വില്ല്യം ടെയ്​ലറാണ്​ ഇക്കാര്യം അറിയിച്ചത്​. കാബൂൾ എയർപോർട്ടിൽ രക്ഷാദൗത്യത്തിനായി 10,000ത്തോളം പേർ കാത്തുനിൽക്കുന്നുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

കഴിഞ്ഞ 24 മണിക്കൂറി​നിടെ 19,000 പേരെ ഒഴിപ്പിച്ചുവെന്ന്​ യു.എസ്​ അറിയിച്ചു. ആഗസ്റ്റ്​ 14ന്​ താലിബാൻ അധികാരം പിടിച്ചതിന്​ ശേഷം 70,000ത്തോളം പേരെയാണ്​ ഇത്തരത്തിൽ അഫ്​ഗാനിൽ നിന്ന്​ പുറത്തെത്തിച്ചതെന്നും യു.എസ്​ സൈന്യം അറിയിച്ചു. അതേസമയം, അഫ്​ഗാനിസ്​താനിലെ കുട്ടികൾക്ക്​ അടിയന്തര സഹായം ആവശ്യമാണെന്ന്​ യുണിസെഫ്​ അറിയിച്ചു.

200 മില്യൺ ഡോളറിന്‍റെ ഭക്ഷണം ഇവർക്ക്​ ആവശ്യമാണെന്ന്​ യുണിസെഫ്​ വ്യക്​തമാക്കി. യു.എന്നും വേൾഡ്​ ഫുഡ്​ പ്രോഗ്രാമും ഇതിനായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. അഫ്​ഗാൻ ജനതയുടെ മൂന്നിലൊന്ന്​ പേർക്കും ഭക്ഷ്യലഭ്യതയിൽ കുറവുണ്ടെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfganistan
News Summary - More than 10,000 waiting to be evacuated at Kabul airport: US
Next Story