Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഡാൻ കലാപം: പലായനം ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
text_fieldsbookmark_border
ഖർത്തൂം: ഏപ്രിൽ 15ന് സുഡാനിൽ ആരംഭിച്ച സായുധ കലാപത്തിനു പിന്നാലെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത് രണ്ടര ലക്ഷത്തോളം പേർ. എട്ടര ലക്ഷത്തോളം പേർ രാജ്യത്ത് ഭവനരഹിതരായി മാറിയെന്നും ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസി വ്യക്തമാക്കി.
തലസ്ഥാനമായ ഖർത്തൂമിലാണ് പോരാട്ടം മുഖ്യമായും നടന്നതെങ്കിലും പടിഞ്ഞാറൻ മേഖലയിലുള്ള ദർഫൂറിൽ ഉൾപ്പെടെ മറ്റു ഭാഗങ്ങളിലും സംഘർഷം അരങ്ങേറിയിരുന്നു. അയൽരാജ്യമായ ഛാദിലേക്ക് ഇതുവരെ എത്തിയത് 60,000ത്തോളം അഭയാർഥികളാണ്. ദിനംപ്രതിയെന്നോണം അഭയാർഥികൾ എത്തുന്നതിനാൽ എണ്ണം ഇനിയും ഉയർന്നേക്കുമെന്ന് സഹായ ഏജൻസികൾ പറയുന്നു. അഭയാർഥികളായെത്തിയ ആയിരക്കണക്കിനാളുകൾ ഇനിയും രജിസ്റ്റർ ചെയ്തിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

