Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid oxygen
cancel
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യക്കായി...

ഇന്ത്യക്കായി കൈകോർത്ത്​ കൂടുതൽ രാജ്യങ്ങൾ; തായ്​വാൻ ഒാക്​സിജൻ കോൺ​​െസൻട്രേറ്ററുകൾ അയക്കും

text_fields
bookmark_border

തായ്‌പേയ്: കോവിഡ്​ മഹാമാരി കാരണം കഷ്​ടത അനുഭവിക്കുന്ന ഇന്ത്യൻ ജനതക്ക്​ സഹായവുമായി കൂടുതൽ രാജ്യങ്ങൾ എത്തുന്നു. തായ്​വാനാണ്​ ഇൗ പട്ടികയിൽ ഒടുവിൽ ഇടംപിടിച്ച രാജ്യം.

അടുത്ത ദിവസങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌വാൻ ഉറപ്പുനൽകി. 'ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുമ്പ് ചൈന എയർലൈൻസ് വിമാനത്തിൽ പുറപ്പെടുമെന്ന്​ തായ്​വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു.

കോവിഡ് പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കാൻ തായ്‌വാൻ പ്രതിജ്​ഞാബദ്ധരാണ്​. വരുംദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ തായ്​വാൻ വിദേശകാര്യ മന്ത്രി ജോസഫ്​ വു, ഇന്ത്യ ^ തായ്‌പേയ് അസോസിയേഷൻ ഡയറക്ടർ ജനറൽ ഗൗരംഗലാൽ ദാസിന് കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക്​ പിന്തുണ അറിയിക്കുകയും ചെയ്​തു. മെഡിക്കൽ ഉപകരണങ്ങൾ വേഗത്തിൽ വിതരണം ചെയ്യാനായി മന്ത്രാലയം പ്രാദേശിക കമ്പനികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

വിവിധ രാജ്യങ്ങളാണ്​ ഇന്ത്യയെ സഹായിക്കാനായി രംഗത്തുവന്നിട്ടുള്ളത്​. 120 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ബ്രിട്ടനിൽനിന്ന് വ്യാഴാഴ്​ച രാവിലെ​ ഇന്ത്യയിലെത്തി. ഒരു മിനുറ്റിൽ 500 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്സിജൻ ഉൽപ്പാദന യൂനിറ്റുകൾ അയക്കുമെന്നും ബ്രിട്ടൻ അറിയിച്ചുണ്ട്​.

ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളുമായി റഷ്യയിൽനിന്ന്​ രണ്ട്​ വിമാനങ്ങളും ഇന്ത്യയിലെത്തി. ഇത്​ കൂടാതെ കഴിഞ്ഞദിവസങ്ങളിൽ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ ഉൾപ്പെടെ നിരവധി സഹായങ്ങളാണ്​ ഇന്ത്യയെ​ തേടിയെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taiwanoxygen#Covid19
News Summary - More countries join hands for India; Taiwan will send oxygen concentrators
Next Story