ട്രംപ് വന്നിട്ടും രക്ഷയില്ല; യു.എസിന്റെ റേറ്റിങ് കുറച്ച് മുഡീസ്
text_fieldsവാഷിങ്ടൺ: യു.എസിന്റെ റേറ്റിങ് കുറിച്ച് മുഡീസ്. കടം വർധിക്കുന്നത് തടയുന്നതിൽ യു.എസ് സർക്കാറിന്റെ പരാജയം ചൂണ്ടിക്കാട്ടിയാണ് മുഡീസിന്റെ നടപടി. ഇതോടെ യു.എസ് സമ്പദ്‍വ്യവസ്ഥയിലെ പ്രതിസന്ധി തീർക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി.
മുഡീസ് യു.എസിന്റെ ക്രെഡിറ്റ് റേറ്റിങ് ഗോൾഡ് സ്റ്റാൻഡേർഡ് എ.എ.എയിൽ നിന്ന് എ.എ.1 ആക്കിയാണ് റേറ്റിങ് കുറച്ചത്. കടം കുറക്കുന്നതിലും പലിശ ചെലവ് താഴ്ത്തുന്നതിലും യു.എസ് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എസ് സമ്പദ്‍വ്യവസ്ഥയുടെ ഓട്ട്‍ലുക്ക് സ്റ്റേബിളിൽ നിന്ന് നെഗറ്റീവായും റേറ്റിങ് ഏജൻസി കുറച്ചിട്ടുണ്ട്.
യു.എസിന്റെ റേറ്റിങ് കുറക്കുന്ന മൂന്നാമത്തെ വലിയ ഏജൻസിയാണ് മുഡീസ്. സ്റ്റാൻഡേർഡ്&പുവർ, ഫിച്ച് റേറ്റിങ് എന്നിവയും നേരത്തെ യു.എസിന്റെ റേറ്റിങ് കുറച്ചിരുന്നു. യു.എസിന്റെ കടത്തിന്റെ തോതിൽ വർധനയുണ്ടാവുമെന്ന് മുഡീസ് വ്യക്തമാക്കി.
2035 ആകുമ്പോഴേക്കും യു.എസ് സമ്പദ്‍വ്യവസ്ഥയുടെ ഒമ്പത് ശതമാനമായി കടം വർധിക്കും. 2024ൽ ജി.ഡി.പിയുടെ 6.4 ശതമാനമായിരിക്കും കടം. പലിശനൽകാനായി മാത്രം വൻ തുകയാണ് യു.എസ് ചെലവഴിക്കുന്നത്. അടുത്ത ദശാബ്ദത്തിനുള്ളിൽ യു.എസിന്റെ കടം നാല് ട്രില്യൺ ഡോളറായി വർധിക്കുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

