Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏഴ് വർഷത്തെ...

ഏഴ് വർഷത്തെ പ്രണയത്തിന് ശുഭാന്ത്യം; ജീവിതത്തിലും ഒന്നിച്ച് കന്യാസ്ത്രീയും വികാരിയച്ഛനും

text_fields
bookmark_border
Monk And Nun In UK Fall In Love And Give
cancel

ബ്രിട്ടനിൽ നിന്ന് അപൂർവ്വമായൊരു പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് ബി.ബി.സി. കഥയിലെ നായിക നായകന്മാർ ഒരു കന്യാസ്ത്രീയും വികാരിയച്ഛനുമാണ്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി എന്നാണ് റിപ്പോർട്ട് പറയുന്നത്.

സിസ്റ്റർ മേരി എലിസബത്ത് ഫാദർ റോബർട്ട് എന്നിവരാണ് ഈ പ്രണയകഥയിലെ നായികാ നായകന്മാർ. തീർത്തും അപ്രതീക്ഷിതമായി ആരംഭിച്ച പ്രണയമാണ് ഇരുവരുടേയും വിവാഹത്തിൽ കലാശിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് വിവാഹജീവിതം ആരംഭിക്കുകയായിരുന്നു.

ലിസ ടിഗ്ലർ എന്ന മേരി എലിസബത്ത് തന്റെ 19-ാം വയസ്സ് മുതൽ കന്യാസ്ത്രീയായി ജീവിതം തിര​ഞ്ഞെടുക്കുകയായിരുന്നു. കാർമ്മലൈറ്റ് റോമൻ കത്തോലിക്കാ വിഭാഗത്തിലെ അംഗമായിരുന്നു ഇവർ. ലങ്കാഷെയറിലെ പ്രെസ്റ്റണിലെ ഒരു കോൺവെന്റിലാണ് ഇവർ സേവനം അനുഷ്ടിച്ചിരുന്നത്. ഓക്സ്ഫോർഡിൽ നിന്നുള്ള ഒരു കർമ്മലീത്ത സന്യാസിയാണ് റോബർട്ട് . 2015ലാണ് ഇവരുടെ പ്രണയബന്ധം ആരംഭിക്കുന്നത്. കോൺവെന്റിൽ വച്ചായിരുന്നു ഇവർ ആദ്യമായി കണ്ടുമുട്ടുന്നത്.


കോൺവെന്റിൽ ഉണ്ടായിരുന്ന ഒരു ദിവസം റോബർട്ട് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാൻ ചെന്നതായിരുന്നു സിസ്റ്റർ മേരി എലിസബത്ത്. ആദ്യ കാഴ്ച്ചയിൽത്തന്നെ ഇരുവരും അടുത്തു. അന്ന് തങ്ങളുടെ തോളുകൾ തമ്മിൽ ഉരസിയെന്നും എന്തോ ഒരടുപ്പം ഫാദറുമായി തനിക്ക് തോന്നിയെന്നും സിസ്റ്റർ ബി.ബി.സിയോട് പറഞ്ഞു. എന്നാൽ ഫാദറിനും അങ്ങിനെ തോന്നിയോ എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നവർ പറയുന്നു. ഒരാഴ്‌ചയ്‌ക്ക് ശേഷം, റോബർട്ട് എലിസബത്തിന് ഒരു കത്ത് അയച്ചു. വൈദിക ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുമോ എന്നായിരുന്നു ചോദ്യം.

ആ സമയം തങ്ങൾക്ക് പരസ്പരം വളരെ കുറച്ച് മാത്രമേ അറിയാമായിരുന്നുള്ളൂ എന്ന് ഇരുവരും പറയുന്നു. റോബർട്ട് പ്രണയം പറഞ്ഞപ്പോൾ താൻ ഒരൽപം ഞെട്ടലിലായിരുന്നു എന്നും മേരി എലിസബത്ത് പറഞ്ഞു. ‘തലയിൽ ശിരോവസ്ത്രം ധരിച്ചിരുന്നതിനാൽ, അദ്ദേഹം തന്റെ തലമുടിയുടെ നിറം പോലും കണ്ടിരുന്നില്ല. പരസ്പരം ഒന്നും അറിഞ്ഞിരുന്നില്ല. യഥാർഥ പേര് പോലും അദ്ദേഹത്തിനറിയില്ലായിരുന്നു. അദ്ദേഹത്തി​ന്റെ ചില പ്രസംഗങ്ങൾ കേട്ടിട്ടുണ്ട് എന്നല്ലാതെ തനിക്കും ഫാദറിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു’-മേരി എലിസബത്ത് പറഞ്ഞു.


തുടർന്ന് ഇരുവരും പുരോഹിത ജീവിതം വിട്ടിറങ്ങിയവരുടെ പുസ്തകങ്ങൾ വായിച്ചു. അതിൽ പലരുടേയും ജീവിതം തങ്ങളുടേതിന് സമാനമായിരുന്നു എന്ന് അവർ കണ്ടെത്തി. അവസാനം നീണ്ട ഏഴ് വർഷത്തിനുശേഷമാണ് ഇരുവർക്കും വിവാഹിതരാകാനുള്ള അന്തിമ തീരുമാനം എടുക്കാനായത്.

നിലവിൽ ഈ ദമ്പതികൾ നോർത്ത് യോർക്ക്ഷെയറിലെ ഹട്ടൺ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിൽ താമസിക്കുകയാണ്. ലിസ ഒരു ആശുപത്രിയിൽ ജോലി കണ്ടെത്തി. റോബർട്ട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ചേരുകയും പ്രാദേശിക പള്ളിയുടെ വികാരി ആവുകയും ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoveMonk And Nun
News Summary - Monk And Nun In UK Fall In Love And Give Up Monastic Life To Get Married
Next Story