Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right20 മക്കൾ വേണമെന്ന്...

20 മക്കൾ വേണമെന്ന് യു.എസിലെ ഒരമ്മ; 17ാമത്തെ കുഞ്ഞ് ഉടനെത്തും

text_fields
bookmark_border
us family
cancel

ഒരു കുട്ടിയെ തന്നെ നോക്കാൻ കഴിയില്ലെന്ന് വിലപിക്കുന്നവർക്ക് അമേരിക്കയിലെ ഈ ദമ്പതികൾ അദ്ഭുതമാണ്. ഒന്നും രണ്ടുമല്ല, 16 മക്കളാണ് നോർത്ത് കരോലൈനയിലെ പാറ്റി ഹെർണാണ്ടസ്-കാർലോസ് ദമ്പതികൾക്ക്. തീർന്നില്ല, 17ാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ.

16 മക്കളുടെയും പേരുകൾ തുടങ്ങുന്നത് സി എന്ന അക്ഷരത്തിലാണ്. 16 മക്കളിൽ മൂന്നിരട്ടകളുണ്ട്. പെൺകുഞ്ഞുങ്ങൾക്കാണ് കുടുംബത്തിൽ ആധിപത്യം. 10 ആണ് പെൺ അംഗസംഖ്യ. കാർ​ലോസ് ജൂനിയർ(14 വയസ്) ആണ് മക്കളിൽ മുതിർന്നയാൾ. ക്രിസ്റ്റഫർ(13),കാർല(11),കെയ്ത്‍ലിൻ (11),ക്രീസ്റ്റീൻ(10),ചെൽസി(10), ക്രിസ്റ്റീന(9),കാൽവിൻ(7),കാതറിൻ(7),കാലെബ്(5),കരോലൈൻ(5),കാമില(4),കരോൾ(4),ചാർലട്ട്(3), ക്രിസ്റ്റൽ(2),ക്ലെടോൺ(1) എന്നിവരാണ് ഇപ്പോൾ കുടുംബത്തിലുള്ളത്.

അടുത്ത മാർച്ചിലാണ് പുതിയ അംഗം ഇവരുടെ കൂട്ടത്തിലേക്ക് എത്തുക. ആൺകുട്ടിയാണെന്ന് സ്കാനിങ്ങിൽ മനസിലായെന്ന് ഹെർണാണ്ടസ് പറഞ്ഞു. ഗർഭസ്ഥശിശുവിന്റെ ലിംഗ നിർണയം വിദേശ രാജ്യങ്ങളിൽ അനുവദനീയമാണ്.

14 വർഷം തുടർച്ചയായി മക്കൾക്ക് ജൻമം നൽകിക്കൊണ്ടിരിക്കുന്നതിൽ താൻ സന്തോഷവതിയാണെന്നും ഹെർണാണ്ടസ് പറയുന്നു. കഴിഞ്ഞ വർഷം മേയിലാണ് ഹെർണാണ്ടസ് ഏറ്റവും ഇളയ കുഞ്ഞിനെ പ്രസവിച്ചത്. 20 കുട്ടികൾ വേണമെന്നാണ് അവർ പറയുന്നത്. മൂന്നു ആൺകുട്ടികളെ കിട്ടിയാൽ 10 ആൺകുട്ടികളും 10 പെൺകുട്ടികളും എന്ന നിലയിൽ കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ലിംഗാനുപാതം തുല്യമാക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us mom
News Summary - Mom of 16 has been pregnant for 14 years, expecting 17th baby
Next Story