അറബ് നേതാവ് മുഹമ്മദ് ബറാഖെ ഇസ്രായേലിൽ അറസ്റ്റിൽ
text_fieldsനസ്റത്ത്: അറബ് രാഷ്ട്രീയ നേതാവും മുൻ ഇസ്രായേലി പാർലമെന്‍റ് അംഗവുമായ മുഹമ്മദ് ബറാഖെ അറസ്റ്റിൽ. യുദ്ധത്തിനെതിരെ പ്രതിഷേധം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് നസ്റത്തിൽ നിന്നാണ് ബറാഖെയെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തത്.
യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് ബറാഖെയെ അറസ്റ്റ് ചെയ്തത്. നസ്റത്തിലെ അൽ ഐൻ സ്ക്വയറിൽ അമ്പതോളം പ്രവർത്തകർക്കൊപ്പം പ്രതിഷേധം സംഘടിപ്പിക്കാനാണ് ബറാഖെ തീരുമാനിച്ചിരുന്നത്. ഇസ്രായേലിലെ അറബ് പൗരന്മാരുടെ ഉന്നത സമതിയുടെ തലവനാണ് മുഹമ്മദ് ബറാഖെ.
നിലവിൽ ഫലസ്തീൻ രാഷ്ട്രീയ നേതാക്കളെ ഇസ്രായേൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്രായേലി പൗരന്മാരും തജാമു പാർട്ടി അംഗങ്ങളുമായ സമി അബു ഷെഹദ്, മതാനെസ് ഷെഹദ്, യൂസഫ് തർതൂർ, ഹനീൻ സോബി, മഹ്മൂദ് മവാസി എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് വിലക്ക് ലംഘിച്ച് നിയമവിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തെന്നാണ് ഇവർക്കെതിരായ കുറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

