Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ സന്ദർശനം: ഇന്ത്യ-ശ്രീലങ്ക റെയിൽവേ ബന്ധത്തിന് പുതിയ അധ്യായം

text_fields
bookmark_border
മോദിയുടെ സന്ദർശനം: ഇന്ത്യ-ശ്രീലങ്ക റെയിൽവേ ബന്ധത്തിന് പുതിയ അധ്യായം
cancel

കൊളംബോ: ഇന്ത്യയുടെ പിന്തുണയോടെ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് ശ്രീലങ്കയിലെ അനുരാധപുരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻറ് അനുര കുമാര ദിസനായകെയും തുടക്കം കുറിച്ചു. പ്രശസ്തമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ച ശേഷമായിരുന്നു പരിപാടികൾ.

91.27 മില്യൺ ഡോളർ മുടക്കി നവീകരിച്ച മഹോ-ഒമാന്തായ് റെയിൽപാതയുടെ (128 കിലോമീറ്റർ) ഉദ്ഘാടനം ഇരുനേതാക്കളും ചേർന്ന് നിർവഹിച്ചു. ഇതോടൊപ്പം, 14.89 മില്യൺ ഡോളറിന്റെ ഇന്ത്യൻ ഗ്രാന്റ് ഉപയോഗിച്ച് മഹോ-അനുരാധപുര ഭാഗത്ത് പുതിയ സിഗ്നലിംഗ് സംവിധാനത്തിനും തുടക്കം കുറിച്ചു.

വടക്ക്-തെക്ക് റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ദ്വീപ് രാഷ്ട്രത്തിന്റെ ഗതാഗത മേഖലക്ക് ഇന്ത്യ നൽകുന്ന പിന്തുണയുടെ ഭാഗമായാണ് റെയിൽപാത നവീകരണവും സിഗ്നൽ സംവിധാന വികസനവും.

ഇന്ത്യയുടെ എക്സിം ബാങ്ക് വഴി രണ്ട് ബില്യൺ ഡോളറിലധികം ധനസഹായമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. വിവിധ റെയിൽപാതകളുടെ നവീകരണം, പാസഞ്ചർ കോച്ചുകൾ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ് സംവിധാനം തുടങ്ങിയവയ്ക്കായി തന്നെ 318 മില്യൺ ഡോളറിന്റെ ലോണാണ് ഇതിനകം അനുവദിച്ചത്.

അനുരാധപുരയിലെ ബുദ്ധമതത്തിനു അതീവ പ്രധാന്യമുള്ള ജയ ശ്രീ മഹാബോധി ക്ഷേത്രത്തിൽ ഇരുനേതാക്കളും സന്ദർശനം നടത്തി. ഇതെല്ലാം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആത്മീയ ബന്ധങ്ങളുടെ പ്രതീകമാണെന്ന് മോദി പറഞ്ഞു.

ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യയിലെ ബുദ്ധമത ബന്ധം വലുതാക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 15 മില്യൺ ഡോളറിന്റെ ഗ്രാന്റ് പ്രകാരം നടപ്പിലാക്കിയ ബുദ്ധക്ഷേത്രങ്ങളുടെ സൗരോർജ്ജ വൈദ്യുതീകരണം. 2023-ൽ, ബുദ്ധന്‍റെ പുണ്യാവശിഷ്ടങ്ങൾ തായ്‌ലൻഡിലേക്ക് അയച്ചതും ഇതിന്റെ ഭാഗമാണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും പ്ര​തി​രോ​ധ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഇ​തു​ൾ​പ്പെ​ടെ ഏ​ഴ് ഉ​ട​മ്പ​ടി​ക​ളി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ്ഗാ​ന്ധി​യും ശ്രീ​ല​ങ്ക മു​ൻ പ്ര​സി​ഡ​ന്റ് ജ​യ​വ​ർ​ധ​നെ​യും 1987 ജൂ​ലൈ 29ന് ​ഒ​പ്പി​ട്ട ക​രാ​റി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​രോ​ധ ക​രാ​റു​ണ്ടാ​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ഒ​പ്പു​വെ​ച്ച പ്ര​തി​രോ​ധ ഉ​ട​മ്പ​ടി ര​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ​യും ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ശ്രീ​ല​ങ്ക​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ‘മി​ത്ര വി​ഭൂ​ഷ​ണ’ ശ്രീ​ല​ങ്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​സി​ഡ​ന്റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ ബ​ഹു​മ​തി സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Modi's visit: A new chapter in India-Sri Lanka railway relations
Next Story