Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായമുണ്ടാകും'; സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് മോദി

text_fields
bookmark_border
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായമുണ്ടാകും; സെലൻസ്കിയുമായി ഫോണിൽ സംസാരിച്ച് മോദി
cancel

ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി തിങ്കളാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മോദി നിലപാട് ആവർത്തിച്ചത്.

റഷ്യ-യുക്രെയ്ൻ സംഘർഷം ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാടെന്നും മോദി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളിലും ക്രിയാത്മകമായി സഹകരിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, സംഭാഷണത്തിനിടെ റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് മോദി വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാൻ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിൽ നയതന്ത്ര ചർച്ചകൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച നടത്തി. വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനും ഇന്ത്യയിലെയും യുക്രെയ്നിലെയും ജനങ്ങൾക്ക് പരസ്പരം പ്രയോജനപ്പെടുന്ന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള സാധ്യതകളാണ് ഇരുവരും മുന്നോട്ടുവെച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi Offers Ukraine Support
Next Story