Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമോദി ഇന്ന്​ യു.എ.ഇയിൽ;...

മോദി ഇന്ന്​ യു.എ.ഇയിൽ; നാളെ ഖത്തറിൽ

text_fields
bookmark_border
narendra modi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു​ദി​വ​സ​ത്തെ ഗ​ൾ​ഫ്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടും. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ യു.​എ.​ഇ​യി​ൽ; ബു​ധ​നാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ്​ ഖ​ത്ത​റി​ൽ. യു.​എ.​ഇ​യി​ൽ പ്ര​സി​ഡ​ന്‍റ്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നു​മാ​യി ഉ​ഭ​യ​ക​ക്ഷി സം​ഭാ​ഷ​ണം ന​ട​ത്തും. വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ഖ്​​തൂ​മി​നെ​യും കാ​ണു​ന്നു​ണ്ട്.

അ​ബൂ​ദ​ബി​യി​ലെ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്ര​മാ​യ ബി.​എ.​പി.​എ​സ്​ മ​ന്ദി​ർ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. അ​ബൂ​ദ​ബി​യി​ലെ സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി​യി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ദു​ബൈ​യി​ൽ വേ​ൾ​ഡ്​ ഗ​വ​ൺ​മെ​ന്‍റ്​ ഉ​ച്ച​കോ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. എ​ട്ടു മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ മോ​ദി ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഇ​ന്ത്യ​യു​ടെ എ​ട്ട്​ മു​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ഖ​ത്ത​ർ മോ​ചി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ്​ മോ​ദി​യു​ടെ ദോ​ഹ സ​ന്ദ​ർ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. യു.​എ.​ഇ​യി​ൽ​നി​ന്ന്​ 14ന്​ ​ഉ​ച്ച​തി​രി​ഞ്ഞ്​ ദോ​ഹ​യി​ലെ​ത്തു​ന്ന മോ​ദി ഖ​ത്ത​ർ അ​മീ​ർ ​ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsQatarModi
News Summary - Modi in UAE today; Tomorrow in Qatar
Next Story