Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺ കൊണ്ട് വെടിയുണ്ട തടഞ്ഞുനിർത്തി സ്വന്തം ജീവൻ രക്ഷിച്ച് യുക്രെയ്ൻ സൈനികൻ

text_fields
bookmark_border
മൊബൈൽ ഫോൺ കൊണ്ട് വെടിയുണ്ട തടഞ്ഞുനിർത്തി സ്വന്തം ജീവൻ രക്ഷിച്ച് യുക്രെയ്ൻ സൈനികൻ
cancel
Listen to this Article

കിയവ്: യുദ്ധക്കകളത്തിൽ പിടിച്ച് നിൽക്കാൻ വേണ്ടി യുക്രെയ്ൻ സൈനികർ ഓരോ നിമിഷവും പോരാടി കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് തനിക്ക് നേരെ വന്ന വെടിയുണ്ട മൊബൈൽ ഫോൺ ഉപയോഗിച്ച് യുക്രെയ്ൻ സൈനികൻ തന്‍റെ ചെറുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യുക്രെയ്ൻ സൈനികന് നേരെ റഷ്യൻ സേന വെടിയുതിർത്തപ്പോൾ വെടിയുണ്ടയിൽ നിന്നും സൈനികനെ രക്ഷിച്ചത് അദ്ദേഹത്തിന്‍റെ മൊബൈൽ ഫോണാണ്.

പോക്കറ്റിൽ നിന്നും വെടിയുണ്ട തറച്ച മൊബൈൽ ഫോൺ പുറത്തേക്കെടുത്ത് ഈ ഫോണാണ് തന്‍റെ ജീവൻ രക്ഷിക്കാൻ കാരണമെന്ന് സൈനികൻ സഹപോരാളിയോട് പറയുന്നത് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ചുറ്റുമുള്ള വെടിയൊച്ചകൾക്കിടയിലും സൈനികന്‍റെ ആഹ്ലാദത്തിന്‍റെയും ജീവൻ രക്ഷിച്ചതിലുള്ള ആശ്വാസത്തിന്‍റെയും നിമിഷങ്ങൾ യുദ്ധക്കളത്തിലെ സൈനികരുടെ മനോധൈര്യത്തെ തുറന്നുകാട്ടുന്നു. ഫെബ്രുവരി 24ന് ആരംഭിച്ച അധിനിവേശത്തിൽ നിരവധി സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായതും തങ്ങളുടെ ജന്മനാട് വിട്ട് പാലായനം ചെയ്യേണ്ടി വന്നതും.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mobile Phone Stops Bullet, Saves Ukraine Soldier's Life
Next Story