Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ചുഴലിക്കാറ്റ്,...

യു.എസിൽ ചുഴലിക്കാറ്റ്, കനത്ത നാശം; 26 പേർ മരിച്ചു

text_fields
bookmark_border
യു.എസിൽ ചുഴലിക്കാറ്റ്, കനത്ത നാശം; 26 പേർ മരിച്ചു
cancel

വാഷിങ്ടൺ: യു.എസിലെ മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. ചുഴലിക്കാറ്റിനെ തുടർന്ന് മിസിസിപ്പിയിൽ മാത്രം 25 പേർ മരിച്ചു. ഒരാൾ അലാബാമയിലാണ് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മിസിസിപ്പി ഗവർണർ ടാറ്റെ റീവ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മിസിസിപ്പിയിൽ നിന്നും വരുന്ന ചിത്രങ്ങൾ ഹൃദയം തകർക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. ഫെഡറൽ സർക്കാറിന് ചെയ്യാൻ കഴിയാവുന്ന സഹായങ്ങളെല്ലാം മിസിസിപ്പിക്കായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി എത്ര സമയം വേണമെങ്കിലും മിസിസിപ്പിയിൽ തുടരുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

അലാബാമയിലും ജോർജിയയിലും ഞായറാഴ്ച വീണ്ടും ചുഴലിക്കാറ്റുണ്ടാവുമെന്ന് പ്രവചനമുണ്ട്. കനത്ത നാശമാണ് മിസിസിപ്പിയിൽ ചുഴലിക്കാറ് വിതച്ചത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കൊടുങ്കാറ്റിൽ തകർന്നു. പടിഞ്ഞാറൻ മിസിസിപ്പിയിലെ നഗരമായ റോളിങ് ഫോർക്ക് ചുഴലിക്കാറ്റിൽ പൂർണമായും തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mississippi tornado
News Summary - Mississippi tornado kills 26 and brings devastation to US state
Next Story