യു.എസ് ഭരണഘടന കാണാനില്ല!
text_fieldsവാഷിങ്ടൺ: ഡോണൾഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വൈറ്റ്ഹൗസ് വെബ്സൈറ്റിൽനിന്ന് യു.എസ് ഭരണഘടന നീക്കം ചെയ്തതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് ട്രംപ് വൈറ്റ് ഹൗസിന്റെ പുതിയ വെബ്സൈറ്റ് പ്രകാശനം ചെയ്തത്.
ഭരണഘടന വെബ്സൈറ്റിൽനിന്ന് എടുത്തുമാറ്റിയത് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, എബ്രഹാം ലിങ്കൻ ഉൾപ്പെടെ മുൻ പ്രസിഡന്റുമാരുടെ ജീവചരിത്രം പറയുന്ന പേജും ഒഴിവാക്കിയിട്ടുണ്ട്. ട്രംപിന്റെ ഭീമൻ ചിത്രത്തിന് താഴെ ‘അമേരിക്ക ഈസ് ബാക്ക്’ എന്നാണ് ഹോം പേജിലുള്ളത്.
പുതിയ ഭരണകൂടത്തിന്റെ പദ്ധതികളുടെ വിശദീകരണത്തിനൊപ്പം പ്രസിഡന്റിന്റെയടക്കം ഭരണകൂടത്തിലെ പ്രധാനികളുടെ ജീവചരിത്രവുമുണ്ട്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അമേരിക്കൻ ഭരണഘടനയെയും പൗരാവകാശങ്ങളെയും കുറിച്ചുള്ള വിശദ കുറിപ്പ് വെബ്സൈറ്റിലുണ്ടായിരുന്നു. അതേസമയം, വെബ്സൈറ്റിന്റെ നിർമാണം പൂർത്തിയായില്ലെന്നും കാണാതായ ഉള്ളടക്കം പുനഃസ്ഥാപിക്കുമെന്നും വൈറ്റ് ഹൗസിലെ പ്രിൻസിപ്പൽ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹാരിസൺ ഫീൽഡ്സ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

