കാണാതായ പർവതാരോഹകനെ 22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
text_fields22 വർഷം മുമ്പ് പെറുവിൽ മഞ്ഞുമലയിൽ കാണാതായ പർവതാരോഹകന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയപ്പോൾ
ലിമ (പെറു): 22 വർഷം മുമ്പ് പെറുവിൽ മഞ്ഞുമലയിൽ കാണാതായ പർവതാരോഹകനെ കണ്ടെത്തി. 2002 ജൂണിലാണ് മഞ്ഞുവീഴ്ചയ്ക്കിടെ അമേരിക്കൻ പർവതാരോഹകനെ കാണാതാകുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഞ്ഞ് ഉരുകിയതിന് ശേഷം വില്യം സ്റ്റാമ്പ്‌ഫ്ള് എന്ന പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തിയതായി പെറുവിയൻ പോലീസ് തിങ്കളാഴ്ച അറിയിച്ചു. 6,700 മീറ്ററിലധികം ഉയരമുള്ള പെറുവിലെ ഹുവാസ്‌കരൻ പർവതത്തിൽ ഹിമപാതം ഉണ്ടാവുകയും 2002 ജൂണിൽ 59 വയസ്സുള്ള വില്യം സ്റ്റാമ്പ്‌ഫ്ളിനെ കാണാതാവുകയുമായിരുന്നു.
അദ്ദേഹത്തിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലവത്തായില്ല. സ്റ്റാമ്പ്‌ഫ്ളിന്റെ ശരീരം കാര്യമായി അഴുകിയിരുന്നില്ല. മാത്രമല്ല വസ്ത്രം, ബൂട്ടുകൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിരുന്നില്ല.
ശരീരത്തിൽ പാസസ്പോർട്ട് ഉള്ളതിനാൽ മൃതദേഹം തിരിച്ചറിയാൻ എളുപ്പമായതായും പോലീസ് പറഞ്ഞു. വടക്കുകിഴക്കൻ പെറുവിലെ പർവതനിരകൾ, ഹുവാസ്‌കരൻ, കാഷാൻ തുടങ്ങിയ മഞ്ഞുമലകൾ എന്നിവ ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് പ്രിയപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

