Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരാഴ്ച മുമ്പ് കാണാതായ എട്ട് വയസുള്ള കുട്ടിയെ അഴുക്കുചാലിൽ നിന്നും ജീവനോടെ കണ്ടെത്തി
text_fieldsbookmark_border
Listen to this Article
വാഷിങ്ടൺ: ഒരാഴ്ച മുമ്പ് കാണാതായ എട്ട് വയസുള്ള കുട്ടിയെ അഴുക്കുചാലിൽ നിന്നും ജീവനോടെ കണ്ടെത്തി. വടക്ക-പടിഞ്ഞാറൻ ജർമ്മനിയിലെ ഒലൻബർഗിലാണ് സംഭവം. ജോ എന്ന പേരുള്ള കുട്ടിയെ ജൂൺ 17 മുതൽ കാണാതാവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സമീപത്തെ അഴുക്കുചാലിൽ നിന്ന് ശബ്ദം കേട്ടുവെന്ന് പ്രദേശവാസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും ജോയെ കണ്ടെത്തുകയുമായിരുന്നു. വീട്ടിൽ നിന്നും 300 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് ജോയെ കണ്ടെത്തിയത്. കുട്ടിക്ക് ഗുരുതര പരിക്കുകളില്ല.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കേസിലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കളിക്കുന്നതിനിടെ കുട്ടി അഴുക്കുചാലിൽ വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

