പാകിസ്താനിലും ന്യൂഗിനിയയിലും സിസാങ്ങിലും ഭൂചലനം
text_fieldsഇസ്ലാമാബാദ്: ചൊവ്വാഴ്ച പുലർച്ചെ മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്നിടങ്ങളിൽ ശക്തമായ ഭൂചലനം. പാകിസ്താനിലും ന്യൂഗിനിയയിലും സിസാങ്ങിലുമാണ് ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) റിപ്പോർട്ട് ചെയ്തതനുസരിച്ച് പാകിസ്താനിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
ന്യൂ ഗിനിയയിൽ 6.5 ഉം സിസാങ്ങിൽ 5.0 ഉം ആണ് റിക്ടർ സ്‌കെയിലിൽ തീവ്രത രേഖപ്പെടുത്തിയത്. ആളപായമോ സുനാമി ഭീഷണിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചെറു ഭൂചനങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനിൽ ഒക്ടോബറിൽ ശക്തമായ ഭൂചലനങ്ങൾ ഉണ്ടായേക്കുമെന്ന് പഠനങ്ങൾ ഉണ്ടായിരുന്നെങ്കിലും 5.0 തീവ്രതയിൽ കൂടുതൽ എങ്ങും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത് ആശ്വസകരമായിരുന്നു.
സോളാർ സിസ്റ്റം ജ്യോമെട്രി സർവേ പ്രകാരം പാകിസ്താന്‍റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ അന്തരീക്ഷ ഏറ്റക്കുറച്ചിലുകൾ കാണപ്പെട്ടുവെന്നും അത് വരാനിരിക്കുന്ന ശക്തമായ ഭൂചലനത്തിന്‍റെ സൂചനകളാകാമെന്നുമായിരുന്നു ഗവേഷകരുടെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

