യു.എസ് സ്കൂളിൽ വെടിവെയ്പ്പ്; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, ട്രാൻസ്ജെൻഡറായ അക്രമി സ്വയം ജീവനൊടുക്കി
text_fieldsപ്രതീകാത്മക ചിത്രം
വാഷിങ്ടണ്‍: യു.എസിൽ വിദ്യാലയത്തിലുണ്ടായ വെടിവെയ്പിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കത്തോലിക്ക സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ പ്രാർഥനക്കെത്തിയ എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. പിന്നാലെ, ട്രാന്‍സ്‌ജെന്‍ഡറായ അക്രമിയെ സ്വയം ജീവനൊടുക്കിയ നിലയിൽ സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് കണ്ടെത്തി.
റോബിന്‍ വെസ്റ്റ്മാന്‍ (23) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റതായി മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അറിയിച്ചു. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണമാരംഭിച്ചു.
യു.എസ് സമയം ബുധനാഴ്ച രാവിലെ സ്‌കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായത്. സംഭവത്തിന് മുമ്പ് അക്രമി സമൂഹമാധ്യമത്തിൽ ആയുധങ്ങളുടെയും ഡയറിക്കുറിപ്പുകളുടെയും വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഡൊണാൾഡ് ട്രംപിനെ കൊല്ലണമെന്നും ഇസ്രായേൽ കത്തിക്കണമെന്നുമടക്കമുള്ള വാചകങ്ങൾ ഡയറികളിലുണ്ടായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.
അക്രമിയായ റോബിന്‍ വെസ്റ്റ്മാന്‍ ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ്മാൻറെ മാതാവ് സ്കൂൾ ജീവനക്കാരിയായി വിരമിച്ചയാളാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ അനുശോചന സൂചകമായി ദേശീയ പതാക രാജ്യവ്യാപകമായി പകുതി താഴ്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

