യുക്രെയ്നിൽ നിന്നും പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് യു.എൻ
text_fieldsവാഷിങ്ടൺ: യുക്രെയ്നിൽ നിന്നും അഭയാർഥികളായി ഇതുവരെ പലായനം ചെയ്തത് 10 ലക്ഷം പേരെന്ന് യു.എൻ. യുറോപ്പ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ അഭയാർഥി പ്രവാഹങ്ങളിലൊന്നാണ് യുക്രെയ്നിലുണ്ടായതെന്നും യു.എൻ അധികൃതർ അറിയിച്ചു.
യുക്രെയ്നിലെ ലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദുരിതത്തിലാണെന്നും യു.എൻ വ്യക്തമാക്കുന്നു. ഏഴ് ദിവസം കൊണ്ടാണ് യുക്രെയ്നിൽ നിന്നും വൻതോതിലുള്ള പലായനമുണ്ടായതെന്ന് യു.എന്നിന്‍റെ അഭയാർഥികൾക്ക് വേണ്ടിയുള്ള ഹൈ കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
അതേസമയം, റഷ്യക്കെതിരെ ഉപരോധമുൾപ്പടെയുള്ള നടപടികൾ ലോകാരാജ്യങ്ങൾ കടുപ്പിക്കുകയാണ്. ലോകബാങ്കാണ് ഏറ്റവും അവസാനമായി റഷ്യക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് റഷ്യയുടെ റേറ്റിങ് താഴ്ത്തി. Baa3യിൽ നിന്നും B3യായാണ് റേറ്റിങ് താഴ്ത്തിയത്.
യുദ്ധം തീർക്കാൻ യുക്രെയ്നും റഷ്യയും തമ്മിലുള്ള രണ്ടാംവട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട്-ബെലറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുന്നത്. ഖേഴ്സൺ വീണുവെന്ന് യുക്രെയ്ൻ ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

