Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പീൻസിൽ സൈനിക...

ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന്​ മരിച്ചവരുടെ എണ്ണം 45 ആയി

text_fields
bookmark_border
philipines plane crash
cancel
camera_alt

കടപ്പാട്​: ട്വിറ്റർ

മനില: ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന്​ മരിച്ചവരുടെ എണ്ണം 45 ആയി. 47 പേരെ രക്ഷപ്പെടുത്തി. സുലുപ്രവിശ്യയിലെ ബൻങ്കൽ ഗ്രാമത്തിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്​ തൊട്ടുമുമ്പായിരുന്നു അപകടം. 92 പേരാണ്​ വിമാനത്തിലുണ്ടായിരുന്നത്​. ഇവരിൽ മൂന്നു പൈലറ്റുമാരും ​ അഞ്ച്​ ജീവനക്കാരും ഒഴികെയുള്ളവരെല്ലാം സൈനികരാണെന്ന്​ പ്രതിരോധ സെക്രട്ടറി ഡെൽഫിൻ ലോറെൻസാന പറഞ്ഞു.

പൈലറ്റുമാർ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടു. നാലു ഗ്രാമീണർക്കും പരിക്കേറ്റു. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 11.30നായിരുന്നു (ഇന്ത്യൻ സമയം രാവിലെ ഒമ്പത്​) സംഭവം. അപകടകാരണം വ്യക്​തമായിട്ടില്ല.

ലോക്​ഹീഡ്​ സി-130 ഹെർകുലീസ്​ വിമാനമാണ്​ അപകടത്തിൽപെട്ടത്​. അമേരിക്കൻ വ്യോമസേന മുമ്പ്​ ഉപയോഗിച്ച വിമാനമാണിത്​. സൈനിക സഹായ പദ്ധതിയുടെ ഭാഗമായി ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങൾ ഫിലിപ്പീൻസിന്​ കൈമാറിയിരുന്നു. തകർന്നുവീഴുന്നതിന്​ തൊട്ടു മുമ്പ്​ വിമാനത്തിൽ നിന്ന്​ ചില സൈനികർ പുറത്തേക്ക്​ ചാടി രക്ഷപ്പെട്ടു.

സൈനിക പരിശീലനം പൂർത്തിയാക്കിയ ശേഷം തീവ്രവാദത്തിനെതിരെ പോരാടുന്ന ജോയിൻറ്​ ടാസ്​ക്​ ഫോഴ്​സി​െൻറ ഭാഗമാകാനെത്തിയവരാണ്​ അപകടത്തിൽ പെട്ടവരിൽ അധികവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plane crashphilippinesMilitary Plane
News Summary - Military Plane In Philippines Carrying 85 People Crashes; 40 rescued
Next Story