മുൾത്താൻ: പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് മരണം. ഉത്തര പാകിസ്താനിലെ മിനിമാർഗിൽ രക്ഷാദൗത്യത്തിനിടെയാണ് സംഭവം.
പൈലറ്റ്, സഹപൈലറ്റ്, രണ്ട് പട്ടാളക്കാർ എന്നിവരാണ് മരിച്ചത്. സാങ്കേതിക കാരണങ്ങളെതുടർന്നാണ് അപകടമെന്നാണ് നിഗമനം. ഹിമാപാതത്തിൽ പെട്ട് മരിച്ച പട്ടാളക്കാരുടെ മൃതദേഹം കൊണ്ടുപോകാനെത്തിയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.