Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sudan military coup
cancel
Homechevron_rightNewschevron_rightWorldchevron_rightസുഡാനിൽ സൈനിക...

സുഡാനിൽ സൈനിക അട്ടിമറി; പ്രധാനമന്ത്രി വീട്ടുതടങ്കലിൽ

text_fields
bookmark_border

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക അട്ടിമറി. അട്ടിമറിക്ക്​ കൂട്ടുനിൽക്കാത്തതിന്​ പ്രധാനമന്ത്രി അബ്​ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറൽ അബ്​ദുൽ ഫത്താഹ്​ ബുർഹാൻ ഇടക്കാല സർക്കാറിനെ​യും പരമാധികാര കൗൺസിലിനെയും പിരിച്ചുവിട്ട്​ രാജ്യത്ത്​ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു. രാഷ്​ട്രീയ വിഭാഗങ്ങൾക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ്​ ബുർഹാ​െൻറ വാദം.

ഇടക്കാല സർക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തി​െൻറ തടവിലാണ്. തലസ്​ഥാനമായ ഖാർത്തൂമിലെ ഗവർണർ അയ്​മൻ ഖാലിദിനെയും അറസ്​റ്റ്​ ചെയ്​തതായി റിപ്പോർട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവായിരുന്ന മുൻ വിമത നേതാവ്​ യാസിർ അർമാനും തടവിലാണ്​. രാജ്യത്തെ ഇൻറർനെറ്റ്​,ഫോൺ സിഗ്​നലുകൾ തകരാറിലായി.

പാലങ്ങൾ അടച്ചു. ദേശീയ വാർത്തചാനൽ ദേശഭക്​തി ഗാനവും നൈൽ നദിയുടെ ദൃശ്യങ്ങളുമാണ്​ സംപ്രേഷണം ചെയ്യുന്നത്​. സൈനിക അട്ടിമറിയിൽ പ്രതിഷേധിച്ച്​ ആയിരക്കണക്കിന്​ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. 12 പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്​.

സുഡാനിലെ സ്​ഥിതിഗതികളിൽ യു.എസും യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചു. സൈന്യം ഭരണം ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന്​ യു.എസ്​ പ്രത്യേക പ്രതിനിധി ജെഫ്രി ഫെൽറ്റ്​മാൻ പറഞ്ഞു. എത്രയും വേഗം അട്ടിമറി അവസാനിപ്പിക്കണമെന്ന്​ ജർമനി ആവശ്യപ്പെട്ടു. നിലവിലെ സ്​ഥിതിഗതികളിൽ അറബ്​ലീഗും ആശങ്ക പ്രകടിപ്പിച്ചു. സുഡാനിലെ ജനകീയ നേതാക്കളെ തടവിലാക്കിയ നടപടി സ്വീകാര്യമല്ലെന്നും എത്രയും പെ​ട്ടെന്ന്​ ഇവരെ മോചിപ്പിക്കണമെന്നും​ ഐക്യരാഷ്​ട്രസഭ ആവശ്യപ്പെട്ടു.

ഒരുമാസമായി രാജ്യത്തെ സൈന്യവും പൗരാവകാശ സംഘടനകളും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്​. ഉമർ അൽ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനുകൂടി പങ്കാളിത്തമുള്ള ജനകീയ സർക്കാറാണ്​ രാജ്യം ഭരിക്കുന്നത്​. 2023 ഓടെ പൊതു തെരഞ്ഞെടുപ്പ്​ നടത്താനാണ്​ ഇരുവിഭാഗവും തമ്മിലുള്ള കരാർ. 2019ലാണ്​ ഉമർ അൽ ബഷീർ രാജിവെച്ചത്​. ഉമർ അൽ ബഷീറി​െൻറ ഏകാധിപത്യഭരണം അവസാനിച്ച ശേഷവും സുഡാനിൽ അരക്ഷിതാവസ്​ഥ തുടരുകയാണ്​. കഴിഞ്ഞമാസവും സുഡാനിൽ അട്ടിമറി ശ്രമം നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanMilitary coup
News Summary - Military coup in Sudan; Prime Minister under house arrest
Next Story